വിവാഹ ദിനത്തില്‍ അമ്മ നല്‍കിയ സമ്മാനം കണ്ട് വികാര ഭരിതയായി ശ്രീലക്ഷ്മി

മലയാള സിനിമാ താരം ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായത് ഇന്നലെയാണ്. വിവാഹത്തിന് മകള്‍ക്കായ് അമ്മ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വരന്‍ ജിജിനടങ്ങുന്ന കുടുംബഫോട്ടോയില്‍ ജഗതിയും ഒപ്പമുള്ള ഛായാചിത്രമായിരുന്നു സമ്മാനം.

ജഗതിയുടെ അഭാവം ആ ഫോട്ടോയ്ക്ക് നികത്താനായില്ലെങ്കിലും അച്ഛന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാന്‍ അമ്മയുടെ സമ്മാനത്തിന് സാധിച്ചു. ചിത്രം കണ്ട് അമ്മയും മകളും വികാരനിര്‍ഭരരാവുന്ന ആരംഗം എല്ലാവരെയും നൊമ്ബരപ്പെടുത്തി. വേദിയില്‍ അമ്മയെ ചേര്‍ത്ത് നിര്‍ത്തി കണ്ണുതുടയ്ക്കുന്ന ശ്രീലക്ഷ്മിയുടെ വിഡിയോയും വൈറലായിരിക്കുകയാണ്. കൊച്ചിയില്‍ വച്ച്‌ എല്ലാ പ്രൗഢിയോടും കൂടി തന്നെയായിരുന്നു വിവാഹം നടന്നത്.

Loading...

നവ ദമ്പതിമാർക്ക് ആശംസകളുമയി രഞ്ജിനി ഹരിദാസ്,​അർച്ചന സുശീലൻ,​ സാബുമോൻ,​ദിയ സന എന്നിവർ എത്തിയിരുന്നു. കൂടാതെ ഹൈബി ഈഡൻ എംപി,​ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി,​ടി.ജെ വിനോദ്,​ഇബ്രാഹിം കുഞ്ഞ് എന്നിവരും പങ്കെടുത്തു.

ഉത്തരേന്ത്യന്‍ രീതിയില്‍ വേഷം ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത്. ഓഫ് ലൈറ്റും ചുവപ്പും നിറത്തിലുള്ള ലഹങ്കയണിഞ്ഞ് അതി സുന്ദരിയായാണ് ശ്രീലക്ഷ്മി എത്തിയത്. കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മി അണിഞ്ഞിരുന്നു.

മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹം. ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ന് ഈ ദിനം മുതല്‍ നീ ഒറ്റക്കായിരിക്കില്ല നടക്കുന്നത്, എന്റെ ഹൃദയം നിനക്ക് ആശ്രയവും, എന്റെ കൈ നിനക്ക് വീടുമായിരിക്കും, #soontobemrs #itsofficial നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം’ എന്നാണ് ചിത്രത്തിന് ശ്രീലക്ഷ്മി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്‍. അവതാരകയായും ചലച്ചിത്രതാരമായും പ്രേക്ഷകശ്രദ്ധ നേടിയ ശ്രീലക്ഷ്മി, ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ സുപരിചിതയാകുന്നത്. ചെറുപ്പം മുതല്‍ നൃത്തത്തെ കൂടെ കൂട്ടിയ ശ്രീലക്ഷ്മി നൃത്തരംഗത്തും വളരെ കാലമായി സജീവമാണ്.

ഡിഗ്രി പഠനവുമായി എറണാകുളത്തായിരുന്ന സമയം കോളേജിനടുത്താണ് ശ്രീലക്ഷ്മിയും അമ്മയും കഴിഞ്ഞിരുന്നത്. അന്ന് ഇവരുടെ അയല്‍വാസിയായിരുന്നു ജിജിന്‍. ആദ്യം ഇരുവരുടെയും അമ്മമാരാണ് സൗഹൃദത്തിലായത്. പിന്നീട് ശ്രീലക്ഷ്മിയും ജിജിനും അടുത്തു. സുഹൃത്തുക്കളായിരുന്നു ഇരുവരും പ്രണയബന്ധത്തിലേക്ക് മാറി. ആരുമറിയാതെ അഞ്ച് വര്‍ഷക്കാലം പ്രണയിച്ചു. ഒടുവില്‍ വീട്ടുകാരോട് കാര്യം പറയുകയും ഇവരുടെ സമ്മതം വാങ്ങുകയും ചെയ്തുവെന്ന് ശ്രീലക്ഷ്മി തന്നെ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

‘വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്‌നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്’ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു അവര്‍. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.

നേരത്തെ ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ നേരിട്ട് അറിയിച്ചത്. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു.