ഷിക്കാഗോയില്‍ കാറപകടത്തില്‍ മരിച്ച റീവിന്റെ ശവസംസ്കാരം മെയ് 29-ന്

ഷിക്കാഗോ: വിസ്കാണ്‍സിനിലേക്കുള്ള റിട്രീറ്റ് സംഘത്തോടൊപ്പം പോയപ്പോള്‍ യാത്രയ്ക്കിടയിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ റീവ് മാത്യു (10) ന്റെ ശവസംസ്കാര ശുശ്രൂഷകള്‍ മെയ് 29-ന് നടക്കുമെന്ന് കുടുംബ വക്താവ് അറിയിച്ചു. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ കല്ലിശേരി ഒറ്റപ്ലാമൂട്ടില്‍ രാജേഷ് മാത്യുവിന്റെയും, മിന്റുവിന്റെയും പുത്രനാണ് റീവ്. അബിഗയില്‍ സഹോദരി.

പൊതുദര്‍ശനം: മെയ് 28(വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 4 വരെ കുടുംബാംഗങ്ങള്‍ക്കായും 4 മണിമുതല്‍ വൈകിട്ട് 9 മണിവരെ പൊതുജനത്തിനും ഗണ്‍റീയിലെ 305 നോര്‍ത്ത് സിമെറ്റെറി റോഡിലുള്ള മാര്‍ഷ് ഫ്യൂണറല്‍ ഹോമില്‍ നടക്കും ( 305 N Cemetery Rd, Gurnee, IL 60031; Phone: (847) 336-0127).

സംസ്കാര ശുശ്രൂഷകള്‍ മെയ് 29(വെള്ളി) രാവിലെ 10 മണിക്ക് 1217 നോര്‍ത്ത് അവന്യു, വോക്കേഗനിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ ചര്‍ച്ചിലും(1217 North Ave, Waukegan, IL 60085) തുടര്‍ന്ന് സംസ്കാരം ലിബേര്‍ട്ടിവില്ലിലെ 3300 ഹണ്ട് ക്ലബ് റോഡിലുള്ള ഹൈലാന്‍ഡ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (Highland Memorial Park, 3300 Hunt Club Rd, Libertyville, IL 60048) നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ:ഫാ. തോമസ് (630) 873-0998;
ഇടിക്കുള ജോസെഫ് (630) 303-7615
ഇടിക്കുള ജേക്കബ് (224) 619-0455

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.pravasishabdam.com/reev-mathew-news/