നടനുമായുള്ള രഹസ്യ വിവാഹം, തുറന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ നായിക

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ് തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര. തമിഴിലും തെലുങ്കിലും സജീവമായ താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അഭിനേതാവായ സായ്ധരം തേജുമായുള്ള രഹസ്യവിവാഹ വാര്‍ത്തകളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് നടി.

സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് താരത്തിന്റെ പ്രതികരണം. താന്‍ ഇപ്പോഴും സിംഗിളാണെന്നും പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല, പ്രൊഫഷനില്‍ അത്രയധികം തിരക്കിലായിരുന്നു താനെന്നും താരം പറയുന്നു. വിവാഹത്തെക്കുറിച്ച് തീരുമാനിച്ച് കഴിഞ്ഞാല്‍
അതൊരിക്കലും രഹസ്യമായി വെക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Loading...