Top Stories WOLF'S EYE

കെവിന്റെ കൊലപാതകത്തിൽ കളിക്കുന്നത് വമ്പന്മാർ ;ചാക്കോയും ഷാനുവും പിടികൊടുത്തത് രഹനയെ രക്ഷിക്കാൻ വേണ്ടി മാത്രം

കെവിന്റെ കൊലപാതകത്തിൽ കളിക്കുന്നത് വമ്പന്മാർ. കെയിലെ ആശയം അടുപ്പവും കൂടിയപ്പോൾ അണിയറയിലെ പ്രതികളെ രക്ഷിക്കാൻ തന്ത്രങ്ങൾ. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എല്ലാം പ്രതികൾക്ക് ആരോ പഠിപ്പിച്ച് കൊടുത്ത ഉത്തരങ്ങൾ. മുൻ കോട്ടയം എസ്.പിയുടെ അടുപ്പക്കാരിയും ബന്ധുവുമായ നീനുവിന്റെ അമ്മ രഹനയേ എസ്.പിക്ക് രക്ഷിക്കണം. അമ്മയേ മാത്രം പോരാ. നീനു കൊലയാളി എന്നു പറഞ്ഞ് മൊഴി നല്കിയ പിതാവിനേയും സഹോദരനേയും രക്ഷിക്കണം. കെവിന്‍റെ ദുരഭിമാനക്കൊലക്കേസിലെ മുഖ്യ സൂത്രധാരിയായ നീനുവിന്‍റെ അമ്മയെ സംരക്ഷിക്കാൻ പൊലീസ് – അഭിഭാഷക രംഗത്തെ ഉന്നതർ.

“Lucifer”

അറസ്റ്റിനു മുൻപ് മുൻകൂർജാമ്യം തേടി നീനുവിന്‍റെ അമ്മ രഹന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉന്നതരുടെ സാമിപ്യം പുറത്തു വരുന്നത്. കെവിനെ കൊലപ്പെടുത്താൻ ഭർത്താവ് ചാക്കോയെയും മകൻ ഷാനുവിനെയും കച്ചകെട്ടി അയച്ചത് രഹനയാണെന്ന് നേരത്തെ പോലീസിനു സംശയം തോന്നിയിരുന്നു. ഇതനുസരിച്ച് രഹനയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം നീക്കം നടത്തിയെങ്കിലും ഇവർ ഒളിവിൽ പോവുകയായിരുന്നു.

എന്നാൽ രഹനയെ ഇതിനിടെ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ സാമിപ്യം ഉൾപ്പെടെ ചർച്ചയാകുകയും ചെയ്തു. കെവിനെ കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്നവരിൽ ഏറെ പേരും രഹനയുടെ അടുപ്പക്കാരും അകന്ന ബന്ധുക്കളുമാണ്. പൊലീസ്- രാഷ്ട്രീയ രംഗത്ത് അടുപ്പമുള്ള കുടുംബമാണ് രഹനയുടെതെന്നും അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കേസിൽ രഹനയെ സംരക്ഷിക്കാൻ ഉന്നതതല ഗൂഡാചോലന നടക്കുന്നുണ്ടെന്ന സൂചനകളിലേക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്.

രഹനയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചാക്കോയും നീനുവിന്‍റെ സഹോദരനും പൊലീസിനു മുന്നിൽ കീഴടങ്ങിയത്. മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ കേസിൽ മാധ്യമ ശ്രദ്ധ കുറയുമെന്നും ഉന്നതർ ഉപദേശം നൽകി. മാധ്യമ ശ്രദ്ധ പിൻവലിയുന്നതോടെ മുൻ കൂർ ജാമ്യത്തിനു സമീപിക്കാൻ നൽകിയ നിർദേശ പ്രകാരമാണ് ഇന്ന് രഹന ഹൈക്കോടതിയിൽ നീക്കം നടത്തിയിരിക്കുന്നത്. കേസുമായി തന്നെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്ന തരത്തിലാണ് രഹന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഭർത്താവും മകനും ചെയ്ത ക്രൂരതയ്ക്ക് തനിക്ക് പങ്കില്ലെന്നം രഹന കോടതയിൽ അറിയിച്ചു.

Related posts

അമ്മ ഷോയില്‍ ദിലീപും ആക്രമിയ്ക്കപ്പെട്ട നടിയും തമ്മില്‍ കൈയ്യാങ്കളി നടന്നു; സാക്ഷി സിദ്ദിഖ്

30 മലയാളി ഐ.എസുകാർ ഇന്ത്യയേ അക്രമിക്കാൻ പദ്ധതിയിടുന്നു താവളം അഫ്ഗാനിസ്ഥാൻ

subeditor

ഉമ്മന്‍ചാണ്ടിയെയും സരിതയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് എം.എ ബേബി

subeditor

മൂന്ന് പേരുമായി ഭാര്യയ്ക്ക് ബന്ധം ; കണ്ടു പിടിച്ചപ്പോള്‍ കാമുകന്മാരുടെ ഭീഷണിയും ദേഹോപദ്രവവും ; ഭര്‍ത്താവ് വൈദ്യൂതാഘാതം ഏല്‍പ്പിച്ച് ആത്മഹത്യ ചെയ്തു

subeditor5

അമേരിക്കയിൽ ബോംബിടാൻ കൊറിയക്ക് ശേഷി ഉണ്ടെന്ന് ഫോക്സ് ന്യൂസ്

subeditor

ഐപിഎല്ലിൽ 73 കോടിയുടെ ക്രമക്കേട്; ഷാരുഖ് ഖാനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്

ഉപ്പു തിന്നവരല്ലേ വെള്ളം കുടിക്കുകയൂള്ളൂ ; രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ല.

subeditor

കുവൈറ്റില്‍ പിരിച്ചുവിടപ്പെട്ട വിദേശികള്‍ക്ക് ഒരു കാരണവശാലും ഇഖാമമാറ്റം അനുവദിക്കരതെന്ന് ശിപാര്‍ശ

subeditor5

ബ്ലൂ വെയ്‌ലിനെ പേടിച്ച് കേരളാ മുഖ്യനും ; കേരളം വിചാരിച്ചാല്‍ ഒന്നും നടക്കില്ല, ഇനി രക്ഷ മോദിജി മാത്രം ;നിരോധിക്കാന്‍ ആവശ്യപ്പെടും

അംബാനിയുടെ മകളുടെ കല്യാണം; 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പിന്നാലെ അതിഥികള്‍ക്കായി ആയിരത്തോളം ആഢംബര കാറുകള്‍!

ഒമ്പതാം തവണയും വീട്ടില്‍ ‘കൂടോത്രം’; തൊണ്ടി പൊലീസിനെ ഏല്‍പ്പിച്ച് വി എം സുധീരന്‍

പൂച്ചക്കുട്ടികളെ ട്രൗസറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി

subeditor5