കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ രഹ്ന ഫാത്തിമ ചാനല്‍ ലൈവില്‍,അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്

തന്റെ നഗ്നശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്നാ ഫാത്തിമ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്. ഇതിനിടയിലാണ് ഒരു സ്വകാര്യ ചാനലില്‍ രഹ്ന ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹന ഫാത്തിമ സ്വകാര്യ ചാനല്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ പോലീസ്. ജുവനൈല്‍ ജസ്റ്റിസ്, പോക്സോ കേസുകളിലടക്കം പ്രതിയായി ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍ രഹന ഫാത്തിമ.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു ചിത്രം വരയ്ക്കാന്‍ സ്വന്തം നഗ്‌ന ശരീരം പ്രദര്‍ശിപ്പിക്കുകയും അത് ഇവര്‍ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.ഇതാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കാനും കാരണമായത്. അഭിഭാഷകനായ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രഹ്നയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നേരത്തെ വീട്ടില്‍ എത്തിയിരുന്നെങ്കിലും രഹ്ന ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ രഹനയാണ് പിന്നീട് സ്വകാര്യ ചാനലില്‍ അതിഥിയായെത്തിയത്.

Loading...