ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി സ്ത്രീയുടെ ശരീരത്തെ കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് വീഡിയോ: രഹ്ന ഫാത്തിമ

‌തന്റെ നഗ്നശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്നാ ഫാത്തിമ പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഈ വിവാദങ്ങൾക്ക് രഹ്നയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്. വീഡിയോയ്ക്ക് പിന്നാലെ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്നാണ് രഹ്ന ഫാത്തിമ പറയുന്നത്. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹ്നയുടെ നിലപാട്.

വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി സ്ത്രീയുടെ ശരീരത്തെ കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനമെന്നും ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ലെന്നും രഹ്ന വ്യക്തമാക്കുന്നു. പ്രമുഖ മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രഹ്ന തന്റെ നിലപാട് വ്യക്തമാക്കിയത്.

Loading...

സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. ഒരു സ്ത്രീശരീരം കണ്ടാലുടൻ അതിൽ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്‌ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ വെറും വസ്ത്രങ്ങൾക്കുള്ളിൽ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. അത് വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. നഗ്‌നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേതെന്നും രഹ്ന വ്യക്തമാക്കി.

മുമ്പും ശരീരത്തിൽ ബോഡി ആർട് ചെയ്തിട്ടുള്ളതാണ്. അത് അവൻ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവൻ താൽപര്യപ്പെട്ടപ്പോൾ നിരുൽസാഹപ്പെടുത്തിയില്ല. മകൻ നന്നായി ചിത്രം വരയ്ക്കും. വീട്ടിൽ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തിൽ വരച്ചപ്പോൾ അത് വിഡിയോയിൽ പകർത്തി. നാലു പേർ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലിൽ പോസ്റ്റ് ചെയ്തത്.‌
പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്. ഇതിനിടയിലാണ് ഒരു സ്വകാര്യ ചാനലില്‍ രഹ്ന ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹന ഫാത്തിമ സ്വകാര്യ ചാനല്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ പോലീസ്. ജുവനൈല്‍ ജസ്റ്റിസ്, പോക്സോ കേസുകളിലടക്കം പ്രതിയായി ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍ രഹന ഫാത്തിമ.