റെജിയുടെ ചതിയില്‍ ഹൃദയാഘാതം വന്ന് പ്രകാശന്‍ മരിച്ചു; വ്യാജരേഖ കാണിച്ച്‌ കോടികള്‍ തട്ടിയ റെജിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍

    എറണാകുളം: വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്ത്. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 10 കേസുകള്‍ ഫയല്‍ ചെയ്തു. തട്ടിപ്പില്‍ ബാങ്കുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.

    സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്ബനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ റെജി പറ്റിച്ചത്. പ്രാകശന്‍റെ ഭൂമിയുടെ ഈടില്‍ അദ്യം ചെറിയ തുകക്ക് ലോണെടുത്ത് പീന്നീട് പ്രകാശനറിയാതെ പുതുക്കി 64ലക്ഷം രൂപ റെജി പൗലോസ് തട്ടി എടുത്തു.ജപ്തി നോട്ടിസുമായി ബാങ്കൂദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇത്ര വലിയ കടക്കാരനാണ് താനെന്ന് പ്രകാശനറിയുന്നത്.

    Loading...

    ഇതു താങ്ങനാവാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശന്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യ മിനിയും മകന്‍ നന്ദുവും എന്നു പുറത്താക്കുമെന്ന് പേടിച്ച്‌ വീട്ടില് കഴിയുകയാണ്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ നിന്നും ഇവര്‍ വിധി നേടിയെങ്കിലും പോലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പോലീസിനെ സമീപിച്ചിരിക്കുകയാണിവര്‍. ഇടപാട് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞു നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്.