നാല് വിവാഹം ചെയ്തുവെങ്കിലും അവരാരും എന്നെ സ്നേഹിച്ചില്ല: എനിക്ക് പ്രണയം തോന്നിയത് ആദ്യ ഭർത്താവിനോട്; അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്: ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് രേഖ രതീഷ്

രേഖ രതീഷിനെ അറിയാത്ത മലയാളി ടിവി പ്രേഷകർ ഉണ്ടാകില്ല. പരസ്പരം സീരിയലിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചാണ് രേഖ കൂടുതൽ പ്രേഷക പ്രീതി പിടിച്ചു പറ്റിയത്. പ്രായം കുറവാണെങ്കിലും ലഭിക്കുന്ന ഏതു വേഷവും തന്മയിത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് രേഖയ്ക്കുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു രേഖ സീരിയൽ മേഖലയിൽ സജീവമായത്. ഒരു പക്ഷേ രേഖയുടെ സ്വകാര്യ ജീവിതം ഏറെകുറെ പരാജയമായിരുന്നു,

കൊറോണ കാലത്ത് ഓണ്‍സ്‌ക്രീനിലെ മക്കളെ കാണാന്‍ കഴിയാത്തതിലുള്ള നിരാശ നേരത്തെ തന്നെ താരം പങ്കുവെച്ചിരുന്നു. കൊറോണയ്ക്ക് ശേഷം ഇപ്പോള്‍ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയതോടെ തിരക്കുകളിലാണ്. നാല് തവണ വിവാഹിതയായെങ്കിലും നാലും വേര്‍പിരിയുകയായിരുന്നു. ജീവിത കഥ പറയുന്ന കഥയല്ലിത് ജീവിതമെന്ന പരിപാടിയിൽ രേഖ ഒരിക്കൽ വന്നതോടുകൂടിയാണ് രേഖയുടെ സ്വകാര്യ ജീവിതം മലയാളികൾ അറിഞ്ഞത്. വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയെന്ന് താരം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അച്ഛനും അമ്മയും പിരിഞ്ഞുവെന്നും, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ തന്റെ മാനസിക അവസ്ഥ താളം തെറ്റുന്ന നിലയിലായിരുന്നുവെന്നും രേഖ പറയുന്നു. തന്റെ പല വിവാഹ ബന്ധങ്ങളും അബദ്ധങ്ങളായിരുന്നുവെന്നും എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നുവെന്നും അവരാരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ലെന്നും രേഖ വ്യക്തമാക്കുന്നു.

Loading...

അവര്‍ വേണ്ട എന്നു പറഞ്ഞു പോയത് ഒരു കാര്യവുമില്ലാതെയാണ്. എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത് എന്നു മാത്രം ആരും പറഞ്ഞില്ലെന്നും രേഖ പറയുന്നു. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണെന്നും എന്റെ ആദ്യ ഭര്‍ത്താവിനെയാണെന്നും രേഖ തുറന്നു പറയുന്നു. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ലെന്നും താരം പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് വേറെ ആരുമില്ല. ഞങ്ങള്‍ ഇപ്പോൾ കഴിയുന്നത് അടിച്ചു പൊളിച്ചാണെന്നും രേഖ പറയുന്നു.