വിട്ടയച്ച 209 തടവുപുള്ളികളെ തെരഞ്ഞുപിടിച്ച് വീണ്ടും അഴിക്കുള്ളിലാക്കും; കഴിഞ്ഞ ഇടതുസര്‍ക്കാര്‍ തടവുപുള്ളികളെ മോചിപ്പിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം : കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അധികാരമൊഴിയും മുന്‍പ് ശിക്ഷായിളവ് നല്‍കി മോചിപ്പിച്ച 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതേതുടര്‍ന്ന് മോചിപ്പിക്കപ്പെട്ട തടവുകാര്‍ വീണ്ടും അഴിക്കുള്ളിലാകും. ശിക്ഷാ കാലാവധി 14 വര്‍ഷം പൂര്‍ത്തിയാക്കിയവരെ വിട്ടയക്കുന്നുവെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരുന്നത് എങ്കിലും അഞ്ചുപേര്‍ മാത്രമാണ് ഇത്തരത്തില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിരുന്നത്.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചു. 10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഈ കണക്കു വെളിപ്പെട്ടത്.

ഇവരില്‍ 111 പേര്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നായിരുന്നു. കണ്ണൂര്‍ 45, ചീമേനി 24, വനിതാ ജയില്‍ ഒന്ന്, പൂജപ്പുര 28 എന്നിങ്ങനെയാണു സെന്‍ട്രല്‍ ജയിലുകളില്‍ നിന്നു വിട്ടയച്ചത്. ഒരു സെന്‍ട്രല്‍ ജയിലില്‍ ഒഴികെ എല്ലായിടത്തും 14 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെയാണു വിട്ടയച്ചത്. 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ പോലും 100 ല്‍ താഴെയാണ്
ഈ കണക്കു ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ഇപ്പോള്‍ സമര്‍പ്പിച്ച പട്ടികയിലെ 36 പേരുടെ മോചനം വീണ്ടും കുരുക്കിലാകും.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു 120 തടവുകാരെ മോചിപ്പിക്കാന്‍ ജയില്‍ വകുപ്പു ശുപാര്‍ശ നല്‍കിയിരുന്നു. അതു ഗവര്‍ണര്‍ മടക്കിയതോടെ മൂന്നംഗ ഉന്നതതല സമിതി വീണ്ടും പരിശോധിച്ചു 36 പേരുടെ പട്ടിക നല്‍കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്. അതിനാലാണു ഗവര്‍ണര്‍ രണ്ടാമത്തെ പട്ടികയും മടക്കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജിയുമായിെൈ ഹക്കോടതിയെ സമീപിച്ചതോടെയാണ് റദ്ദാക്കല്‍.

Top