പാവങ്ങൾ ഡാറ്റ കഴിക്കണോ ആട്ട കഴിക്കണോ, റിലയൻസിന്റെ പരസ്യ മോഡലായ മോദിയേ കളിയാക്കി ലാലു

പാറ്റ്‌ന:പാവങ്ങൾ ഡാറ്റ കഴിക്കണോ ആട്ട കഴിക്കണോ? ചോദ്യം മോദിയോട് ലാലു പ്രസാദ് യാദവിന്റെ വക. ലാലുവിന്റെ പരിഹാസം സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധർ ഏറ്റെടുത്തുകഴിഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ ആട്ട കഴിക്കണോ ഡാറ്റ കഴിക്കണോ..? ഡാറ്റയ്ക്ക് ചെലവ് വളരെ കുറവാണ്. ആട്ട ചെലവേറിയതും. ഇതാണോ രാജ്യത്തെ മാറ്റിമറിക്കണമെന്നതുകൊണ്ട് സര്‍ക്കാര്‍ അര്‍ഥമാക്കുന്നത്…? നിങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ട് കാള്‍ഡ്രോപ്പിന്റെ പ്രശ്‌നം ആരു പരിഹരിക്കുമെന്നും വ്യക്തമാക്കണം- ട്വിറ്ററില്‍ ലാലു ആവശ്യപ്പെട്ടു.