സൗജന്യം മതിയാക്കി ജിയോ… വോയിസ് കോളുകൾക്ക് ഇനി പണം നൽകണം

രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായി മാറിയ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ നല്‍കണമെന്നും ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണിത്.

അതേസമയം സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ കമ്പനി സൗജന്യമായി തുടരും.ഔട്ട് ഗോയിങ് കോളുകള്‍ക്കുമാത്രമാണ് പുതിയ നിരക്ക് ബാധകമാവുക. ഇന്‍കമിങ് കോളുകള്‍ സൗജന്യമായി തുടരും.

Loading...

വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വോയ്‌സ് കോളുകള്‍ക്കും ലാന്‍ഡ് ലൈനുകളിലേക്കുള്ള കോളുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാവില്ല.