പശ്ചിമ ബംഗാളിൽ പതിനായിരം കോടി നിക്ഷേപിക്കാൻ ഒരുങ്ങി മുകേഷ് അംബാനി

പശ്ചിമ ബംഗാളിൽ പതിനായിരം കോടി നിക്ഷേപിക്കാൻ ഒരുങ്ങി മുകേഷ് അംബാനി. റിലയൻസിന്റെ പുതിയ ഇന്റർനെറ്റ് വ്യാപാര ശൃംഗലയുടെ പേരിലാണ് നിക്ഷേപം . ടെലകോം, എനർജി രംഗത്ത് പ്രമുഖരായ റിലയൻസ് ഇൻഡ്രസ്ട്രീസ് നിലവിൽ ചെറുകിട വ്യാപാര രംഗത്തും സജീവമാണ്. എന്നാൽ രാജ്യത്തെ പുതിയ പുതിയ വിദേശ നിക്ഷേപ നയങ്ങൾ ആമസോൺ, ഫ്ലിപ്കാര്‍ട്ട് എന്നീ കമ്പനികള്‍ക്ക് സ്വാധീനമുള്ള മേഖലയിലേക്കാണ് ന്യൂ കോമേഴ്സുമായി റിലയൻസിന്റെ കടന്നുവരവ്.

ചെറിയ വ്യാപാരികളെ തങ്ങളുടെ റീടെയ്ൽ ശൃംഗലയുമായി ബന്ധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുകേഷ് അംബാനി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് വ്യാഴാഴ്ച പ്രതികരിച്ചു. നിലവിൽ റിലയൻസിന്റെതായി 500 ഓളം റീട്ടെയ്ൽ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അടുത്ത 24 മാസത്തിനുള്ളിൽ കൂടുല്‍ സംഭരണ കേന്ദ്രങ്ങൾ കൂടി കമ്പനി തയ്യാറാക്കൂമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്പാദകർ, ചെറുകിട കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർക്ക് കൂടുതൽ ഗുണം ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. 30 ദശലക്ഷം ചെറുകിട വ്യാപാരികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം കൊൽക്കത്തയിൽ നടന്ന ബിസിനസ് സമ്മിറ്റിൽ മുകേഷ് അംബാനി പറയുന്നു.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കും എതിരെ സഖ്യരൂപീകരണവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. വ്യവസായികളാണ് മോദിയുടെ കൂട്ടുകാർ എന്ന് കോണ്‍ഗ്രസ് ഉൾപ്പെടെ ആരോപിക്കുമ്പോലാണ് കേന്ദ്രത്തിനെതിരെ ശക്തമായ നീക്കം നടക്കുന്ന ബംഗാളിൽ തന്നെ റിലയൻസ് പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി ഉണ്ടെന്നാണ് വിലയിരുത്തൽ .