അഹമ്മദാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി
ഇസ്‌ലാം മതം സ്വീകരിച്ച യുവാവ് ചതി മനസിലാക്കി ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തി. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ഹിന്ദു യുവാക്കളെ മതം മാറ്റാനുള്ള ഒരു പദ്ധതി സമീപകാലത്ത് വെളിച്ചത്തു വന്നിരുന്നു. ഇതിനോട് ഏറെക്കുറെ സാമ്യമുള്ള സംഭവമാണിത്. സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ കൊടുത്ത് യുവാവിനെ സ്വാധീനിയ്ക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ജേത്പൂരിലെ ഹിന്ദു സംഘടന പ്രവര്‍ത്തകരും ഒരു ശ്രേഷ്ഠ സന്യാസിയും ഒരുമിച്ച് നടത്തിയ പരിശ്രമത്തിനൊടുവില്‍ യുവാവ് തെറ്റ് തിരിച്ചറിഞ്ഞ് സനാതന ധര്‍മ്മത്തിലേക്ക് മടങ്ങിയത്. യുവാവിന്റെ ഇസ്ലാമിലേക്കുള്ള മതംമാറ്റ വാര്‍ത്ത പരക്കെ ശ്രദ്ധ നേടിയിരുന്നു. ആഷീഷ് ഗോസ്വാമി എന്ന പേര് മാറ്റി ഷെയ്ഖ് മുഹമ്മദ് അല്‍സാമി എന്ന പുതിയ പേരും അയാള്‍ സ്വീകരിച്ചിരുന്നു. ശേഷം ചേലാ കര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതിനായി രണ്ട് മുസ്ലീം യുവാക്കളോടൊപ്പം ജേത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി.
ആശുപത്രിയിൽ ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. അതാണ് സംഭവം വെളിച്ചത്തു വരാന്‍ കാരണമായത്. വിഷയം പോലീസിനു മുന്നിലെത്തിയതോടെ സംഭവത്തിൽ അന്വേഷണം ഉണ്ടായി. ഇതോടെയാണ് ചതി പുറത്തായത്. ഹിന്ദു ധര്‍മ്മ സേനയുടെ നേതാവും ജേത്പൂര്‍ നരസിംഹ ക്ഷേത്രത്തിലെ മഹന്തുമായ കനൈയ്യാനന്ദ് മഹാരാജ് യുവാവിനെ മതം മാറ്റത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഉറച്ച് ഉടനടി പുറപ്പെട്ടു.
ശേഷം യുവാവുമായി നേരിട്ട് കണ്ട് അദ്ദേഹത്തിന് പറ്റിയ ചതി മനസിലാക്കി. താന്‍ ഇസ്ലാമിസ്റ്റ് സ്വാധീനത്തില്‍ പെട്ടു പോയത് അയാള്‍ തുറന്നു സമ്മതിച്ചു. മാതൃധര്‍മ്മത്തിലേക്ക് മടങ്ങിവരാന്‍ തയ്യാറായ ആശീഷിന്റെ നെറ്റിയില്‍ പ്രതീകാത്മകമായി മഹന്ത് കനൈയ്യാനന്ദ് ചന്ദനം പൂശി.