തിരുവനന്തപുരം. ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് വരാന്‍ സുരേഷ് ഗോപിക്ക് താല്പര്യമില്ലെന്ന് സൂചന. കോര്‍കമ്മിറ്റിയിലേക്ക് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ നിര്‍ദേശിച്ചെങ്കിലും തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ് എന്നാല്‍ വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. രാജ്യസഭയിലേക്ക് ഒരവസരം കൂടെ ലഭിച്ചാല്‍ സ്വീകരിക്കാം എന്ന നിലപാടിലാണ് സുരേഷ് ഗോപി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
രാജ്യസഭയില്‍ പ്രവര്‍ത്തിക്കുവനാണ് സുരേഷ് ഗോപിക്ക് താല്പര്യം. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ഒരു അവസരം കൂടെ നല്‍കണമെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആറ് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത് നടപ്പാക്കിയാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. കലാകാരന്‍ എന്ന നിലയില്‍ രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപിയുടെ മനസില്‍.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താല്‍പര്യപ്രകാരമാണ് സുരേഷ് ഗോപിയെ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സുരേഷ് ഗോപി ഒരു കാരണവശാലും ബിജെപിയില്‍ നിന്ന് അകലരുതെന്ന് ഇുവര്‍ക്കും നിര്‍ബന്ധമുണ്ട്. എംപി സ്ഥാനം ഒഴിഞ്ഞ ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമായിരുന്നു. തല്‍ക്കാലും സിനിമയില്‍ തുടരാനാണ് തല്പര്യം എന്നും അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശ പ്രകാരമാണ് സുരേഷ് ഗോപിയുടെ തീരുമാനം.