യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് എട്ടുകിലോ ഭാരമുള്ള മുഴ

അതി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് എട്ടുകിലോളം ഭാരമുള്ള മുഴ. മലപ്പുറം പോറൂര്‍ സ്വദേശിയായ 32കാരിയുടെ വയറ്റില്‍ നിന്നാണ് 8 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തത്. ഗൈനക്കോളജി പ്രഫസര്‍ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി വയറ് വീര്‍ത്തുവരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭപാത്രത്തിലുണ്ടായ മുഴ വളര്‍ന്നതാണെന്നു കണ്ടെത്തിയത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കിടെയാണ് മുഴ ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്.

Loading...

കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ. സി. ശ്രീകുമാര്‍ പറഞ്ഞു.