യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്ത് വാങ്ങുന്ന കാര്‍ വേണ്ടെന്ന് രമ്യ ഹരിദാസ്

Loading...

യൂത്ത് കോണ്‍ഗ്രസുകാര്‍ തനിക്കായി പിരിവെടുത്ത് കാര്‍ വാങ്ങേണ്ടതില്ലെന്ന് രമ്യാ ഹരിദാസ് എംപി. കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യവും ആയിരിക്കണം എന്നത് വ്രതവും ശപഥവുമാണെന്നും രമ്യ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

Loading...

എന്നെ ഞാനാക്കിയ
എന്റെ പാര്‍ട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷന്‍
ഒരഭിപ്രായം പറഞ്ഞാല്‍
അതാണ് എന്റെ അവസാന ശ്വാസം
ഞാന്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ
വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന
എന്റെ സഹോദരങ്ങള്‍ക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും
അശ്വാസവും സ്‌നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളില്‍ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്.’

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രമ്യ ഹരിദാസിന് സമ്മാനമായി നല്‍കാന്‍ പതിനാല് ലക്ഷം രൂപ വിലവരുന്ന കാറാണ് ബുക്ക് ചെയ്തിരുന്നത്. ഇതിനായി ആയിരം രൂപയുടെ 1400 കൂപ്പണ്‍ അടിച്ച് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ മാത്രം പിരിവ് നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്.

എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് എംപിക്ക് കാര്‍ സമ്മാനിക്കാനുളള തീരുമാനത്തില്‍ ആലത്തൂരിലെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഉപേക്ഷിക്കും.