ഖുശ്ബു അവസരവാദി, അടുത്തതായി സിപിഐഎമ്മില്‍ ചേക്കേറുമെന്ന് രഞ്ജിനി

ഖുശ്ബു കോൺഗസ് വിട്ട് ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്. കുശ്ബുവിന്റെ ഈ തീരുമാനത്തെ എതിർത്ത് നടി രഞ്ജിനി രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനി തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. കുശ്ബു സ്വാർത്ഥയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണം കെടുത്തിയെന്ന് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും നിങ്ങൾ അപലപിച്ച് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയാണ് അഭിപ്രായപ്പെട്ടതും കേട്ടു. അത് ഏറെ നിരാശജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്.

കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എന്റെ പ്രിയ സഹപ്രവർത്തക ഖുശ്ബുവിനെ അഭിനന്ദിക്കണോ എന്ന് എനിക്ക് നിശ്ചയമില്ല. ഡിഎംകെ, എഐഡിഎംകെ( താൽപര്യം കാണിച്ചു പക്ഷെ അംഗത്വമെടുത്തില്ല), കോൺഗ്രസ്, ഇന്നലെ ബിജെപി. അത്ഭുതപ്പെടേണ്ടതില്ല അടുത്തതായി സിപിഐഎമ്മിൽ ചേക്കേറും. രാഷ്ട്രീയത്തിൽ ക്ഷമ അത്യാവശമാണ്. അതിലേറെ പ്രത്യയശാസ്ത്രവും പ്രധാനമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം.

Loading...

പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കുന്നില്ല. ഇന്ന് നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നിങ്ങൾ സിനിമാ വ്യവസായത്തെ മുഴുവൻ നാണം കെടുത്തിയെന്നും രഞ്ജിനി പറഞ്ഞു. അതേസമയം ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദർ.രാജ്യത്തെ നയിക്കാൻ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞിരുന്നു.