പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്കു, കല്യാണ ചിലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല: ഭാമയ്ക്കെതിരെ രഞ്ജു രഞ്ജിമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ ഭാമയ്ക്കെതിരെ വിമര്‍ശനവുമായി സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രം​ഗത്ത്.

‘കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം നേടി തരും, പെണ്‍കുഞ്ഞു പിറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്, കല്യാണ ചിലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാന്‍ ആളുണ്ടാവില്ല’, ഭാമയുടെ മുന്‍ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്ക് വച്ചുകൊണ്ട് രഞ്ജു രഞ്ജുമാറിന്റെ പ്രതികരണം.

Loading...

നേരത്തെ നടിമാരായ രേവതിയും രമ്യ നമ്പീശനും പാര്‍വ്വതി തിരുവോത്തും രേവതി സമ്പത്ത് എന്നിവരും വിമര്‍ശനമുന്നയിച്ചിരുന്നു. ‘ഒരു ദിവസം കണക്ക് പറയേണ്ടി വരും. അത് അത്ര വിദൂരം അല്ല’, എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് വിഷയത്തില്‍ രഞ്ജു രഞ്ജിമാര്‍ നടത്തിയത്. ഭാമയുടെ വിവാഹ ചിത്രത്തിലും രഞ്ജു രഞ്ജിമാര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

രഞ്ജു രഞ്ജിമാറിന്റെ ഇൻസ്റ്റ​ഗ്രാം കുറിപ്പ് ഇങ്ങനെ
കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും, പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്കു, കല്യാണ ചിലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല

 

View this post on Instagram

Count the numbers one day, it's not far off

A post shared by Renju Renjimar (@renjurenjimar) on