വരുന്നൂ വാടക സ്‌കൂട്ടറുകളുടെ കാലം; കിലോമീറ്ററിന് അഞ്ചുരൂപ; മിനിട്ടിന് 50 പൈസ

ബെംഗളൂരു : വരുന്നൂ വാടക സ്‌കൂട്ടറുകളുടെ കാലം. കിലോമീറ്ററിന് അഞ്ചുരൂപ മിനിട്ടിന് 50 പൈസ നിരക്കിൽ.

ഓണ്‍ലൈന്‍ ടാക്‌സി കാറുകളും ടാക്‌സി കാറുകളും യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന ബെംഗുളൂരു നഗരത്തിന്റെ ‘ട്രെന്റ്’ മാറുന്നു. നഗരത്തിലെ തിരക്കേറിയതോടെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പകരം ആപ്പുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഒപ്പമാണ് നഗരയാത്രക്കാര്‍.

Loading...

ആവശ്യക്കാര്‍ ഏറിയതോടെ നിരവധി കമ്പനികളാണ് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നത്.

ഒരു യാത്രയ്ക്കു വേണ്ടി മാത്രം ബുക്കു ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ മുതല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് ലഭിക്കുന്ന ഇരുചക്രവാഹനങ്ങള്‍ വരെ ലഭ്യമാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.

ഏറ്റവും ഉപഭോക്താക്കളുള്ള ബൗണ്‍സിന് കിലോ മീറ്ററിന് അഞ്ചു രൂപയാണ് ഈടാക്കുന്നത്. മിനിട്ടിന് 50 പൈസ വീതവും ഈടാക്കും. യാത്ര എവിടെയാണോ അവസാനിക്കുന്നത് സ്‌കൂട്ടര്‍ അവിടെ വച്ചാല്‍ മതി.

കമ്പനിയാണ് സ്‌കൂട്ടറില്‍ പെട്രോള്‍ അടിക്കുക. പാതി വഴിയില്‍ പെട്രോള്‍ തീര്‍ന്നാല്‍ വാഹനം അവിടെ വയ്ക്കുകയോ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നിറയ്ക്കുകയോ ചെയ്യാം. ബില്ല് അപ്ലോഡ് ചെയ്താല്‍ ഈ തുക കമ്പനി തിരികെ നല്‍കും.

ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സേവനം ഉപയോഗിച്ചു തുടങ്ങാം. വണ്ടിയുടെ താക്കോലിന് പകരം ആപ്പില്‍ വരുന്ന ഒ.ടി.പിയാണ് ഉപയോഗിക്കേണ്ടത്. ദക്ഷിണ-പശ്ചിമ റെയില്‍വേയുടെ ബെംഗുളൂരു ഡിവിഷനു കീഴിലുള്ള 13 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ വാടക സ്‌കൂട്ടറുകള്‍ ലഭിച്ചു തുടങ്ങും.

നഗരത്തിലെ മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് വാടകയ്ക്ക് ഇരുചക്രവാഹനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ദക്ഷിണ – പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനുകീഴിലുള്ള 13 റെയിൽവേ സ്റ്റേഷനുകളിൽ ഡിസംബർ ആദ്യ ആഴ്ച മുതൽ വാടക സ്കൂട്ടറുകൾ ലഭിച്ചുതുടങ്ങും.

കർമലാരം, ബെലന്ദൂർ, യെലഹങ്ക, മല്ലേശ്വരം, യശ്വന്തപുര, നയന്തനഹള്ളി, കെങ്കേരി, വൈറ്റ് ഫീൽഡ്, ഹൂഡി, കെ. ആർ. പുരം, ബൈയ്യപ്പനഹള്ളി, കന്റോൺമെന്റ്, ബെംഗളൂരു ഈസ്റ്റ് എന്നിവിടങ്ങളിലാണ് സർവീസ് തുടങ്ങുന്നത്. ഇത്തരം സംവിധാനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകാനാണ് അധികൃതരുടെ തീരുമാനം.

നഗരത്തിൽ വർധിച്ചുവരുന്ന വാഹനപ്പെരുപ്പം കുത്തനെ കുറയ്ക്കാൻ ഇതുപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കാർ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യമാണുള്ളത്.

നിശ്ചിതസമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് പലപ്പോഴും ഇത് തടസ്സമാകുന്നുണ്ട്. വാടക സ്കൂട്ടറാണെങ്കിൽ ഗതാഗതക്കുരുക്കിൽ നിന്നൊഴിഞ്ഞ് ഇടവഴികളിലൂടെ സഞ്ചരിക്കാമെന്നതാണ് നേട്ടം. ടാക്സികളേക്കാൾ ചാർജും കുറവാണ്.

സ്വന്തമായി ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിനേക്കാൾ ലാഭമാണ് ആപ്പ് അധിഷ്ഠിത വാടക സ്കൂട്ടറുകൾ. പുതിയ വാഹനം വാങ്ങുമ്പോൾ മാസഅടവും പെട്രോൾ ചെലവും അറ്റകുറ്റപ്പണിയുമടക്കം 9,000 രൂപവരെയാണ് ചെലവ്. വാടക സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഇതിന്റെ പകുതിയേ ചെലവാകുന്നുള്ളൂ. ദിവസം 200 രൂപ ഇത്തരം വാഹനങ്ങൾക്കുചെലവാക്കിയാലും പരമാവധി ചെലവ് 6000 രൂപയാണ്.

ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽ ലൈസൻസിന്റെ ചിത്രവും ഫോട്ടോയും അപ്ലോഡ് ചെയ്താൽ സേവനം ഉപയോഗിച്ചുതുടങ്ങാം. വണ്ടിയുടെ താക്കോലിന് പകരം ആപ്പിൽ വരുന്ന ഒ.ടി.പി. യാണ് ഉപയോഗിക്കേണ്ടത്. വിവിധ കമ്പനികൾ അനുസരിച്ച് 100 രൂപമുതൽ 250 രൂപവരെ ആപ്പ് വാലറ്റിലുണ്ടായിരിക്കണം.