Don't Miss social Media

എസ്.രാജേന്ദ്രൻ വെറും ഒരു 5വർഷ എം.എൽ.എ, ഡോ.രേണുവിന്റെ സ്ഥാനം എവിടെ..പകലും രാത്രിയും പോലെ ഇരുവരും

ദേവികുളം സബ് കലക്ടര് രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രോക്ഷം പുകയുകയാണ്‌. ഇതിനകം രേണു രാജിനെ അനുകൂലിച്ച് വരുന്ന പോസ്റ്റുകലും വാർത്തകളും ലക്ഷകണക്കിനാളുകളാണ്‌ ലൈക്കും ഷേറും ചെയ്ത് കഴിഞ്ഞത്. ഇതിനെടെ സബ്കലക്ടർ രേണു രാജിന്റെ സുഹൃത്ത് കൂടിയായ ഡോ. നെല്‍സൺ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഇപ്പോൾ ഐ.എ.എൻ കാരി ആണേലും രേണു എം.ബി.എസ് കഴിഞ്ഞ ആളാണ്‌. ഡോക്ടർ ആയ ശേഷം വീണ്ടും പഠിച്ച് ഐ.എസ്.എസും സ്വന്തമാക്കിയ മിടുക്കിയാണ്‌ ഡോ. രേണു രാജ് ഐ.എ.എസ്. അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ എന്ന് രേണുവിന്റെ സുഹൃത്ത് എസ് രാജേന്ദ്രൻ എംഎൽഎയുടെ മുഖത്ത് നോക്കി വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങിനെയാണ്‌. കുറെക്കാലമായി തിരക്കുകളിൽപ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങൾ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവർ നമുക്ക് എത്താൻ കഴിയാത്ത ഉയരങ്ങളിലെത്തിനിൽക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്‍റേത്.

“Lucifer”

അങ്ങനെ പറഞ്ഞാൽ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാൽ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയും പ്രിൻ്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാർത്തയിൽ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിൻ്റെ പേരിലല്ല.

വാർത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറിൽ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിൻ്റെ കെട്ടിടനിർമാണം പരിസ്ഥിതിപ്രവർത്തകരുടെ പരാതിയെത്തുടർന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. അതെത്തുടർന്ന് എം.എൽ.എ എസ്.രാജേന്ദ്രൻ ഇങ്ങനെ പറഞ്ഞു

“ അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ ”

ഈ സബ് കളക്ടർക്ക് മാത്രമാണ് പ്രശ്നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവർക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുൻപത്തെ സബ് കളക്ടറുടെയും അതിനു മുൻപ് എലിയെ പിടിക്കാൻ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങൾ പറയാം.

ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടർമാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പർ ഡിസക്ഷൻ ടേബിളിൽ അയൽവക്കമായിട്ടും വാർഡിൽ യൂണിറ്റിലൊരാളായിട്ടും അഞ്ചര വർഷം. അന്നും ഐ.എ.എസിനെക്കുറിച്ച്‌ ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത്‌ ഒടുവിൽ നേടിയെടുക്കുകയും ചെയ്തു

അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ.

ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അർഥമെന്നും ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും – അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈൻ മാനായാലും ടോൾ പ്ലാസയിലെ തൊഴിലാളിയായാലും സർക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസൻസല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം. അത്രമാത്രം

സബ്‌ കളക്ടർ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ നിയമം കൊണ്ട്‌ നേരിടണം എം.എൽ.എ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി ) അല്ലാതെ വായിൽ തോന്നുന്നത്‌ പറഞ്ഞ്‌ ഗ്രാമത്തിന്റെ തലയിൽ വയ്ക്കേണ്ട. ഒടുവിലായിഡോ.രേണുവിനു സർവ പിന്തുണയും എന്നുകൂടി എഴുതി അവസാനിപ്പിച്ചാണ്‌ ഡോ. നെൽസൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ബുദ്ധിശക്തിയിലും, അറിവിലും ഡോ.രേണു രാജിന്റെ പരിസരത്ത് പോലും വരാൻ സാധിക്കാത്ത എസ് രാജേന്ദ്രൻ ഒരു എം.എൽ.എ എന്ന ഒറ്റ അഹങ്കാരം വയ്ച്ചാണ്‌ കലക്ടർക്ക് വിവരമില്ലെന്നും, അവൾ എന്നും ഒക്കെ വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത് എന്നും വിമർശനം വരുന്നു

Related posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹൈബി ഈഡനെതിരെ മത്സരിക്കാനൊരുങ്ങി സരിത എസ് നായര്‍

main desk

ഇന്ദിരാഗാന്ധിയടക്കം വന്നിട്ട് ദേവികുളത്ത് തോറ്റത് ഓര്‍മ്മയുണ്ടോ, അപ്പൊ വാടാ വയനാട്ടില്‍ പാക്കലാം, എംഎം മണി

subeditor10

സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുകയാണെന്ന കുറ്റപ്പെടുത്തലുമായി എ.ബി രാജേഷ് എം.പി

pravasishabdam online sub editor

സലിം കുമാറിന്റെ കണ്ണ് നനയിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മെഡിക്കല്‍ കോളേജുകള്‍ വില്‍പ്പന ചരക്കാവരുത്

subeditor

ഗംഗേശ്വാനന്ദ സ്വാമി നമ്മള്‍ അറിഞ്ഞിനും അപ്പുറം ; ഗംഗേശാനന്ദയ്ക്കു വേണ്ടി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങൾ

തിരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെ; ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

main desk

വീട്ടിലേക്കുള്ള വഴി അടച്ചു കെട്ടി ഷൂട്ടിംഗ് നടത്തിയ സിനിമാക്കാർക്ക് വീട്ടമ്മ എട്ടിന്റെ പണി കൊടുത്തു; സെയ്ഫ് അലി ഖാനും സംഘവും വന്ന വഴി തിരിച്ചു പോയി

subeditor

ചുട്ട എലി ഭക്ഷണമാക്കിയ സമൂഹം ; അര്‍ദ്ധനഗ്‌നരായ, ശരീരത്തിലും വസ്ത്രത്തിലും ചളിപറ്റിപ്പിടിച്ച പട്ടിണിക്കോലങ്ങളായ കുട്ടികള്‍..; മുസഹർസമൂഹം ഇങ്ങനെ

തെരുവിൽ സംഘപരിവാർ അഴിഞ്ഞാടിയപ്പോൾ മനോരമയുടെ ഒടിവിദ്യ

ഭക്തജന വികാരത്തെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിക്കുന്ന ദുശ്ശാസന രൂപിയാണ് രാഹുല്‍ ഈശ്വര്‍; പൊളിച്ചടുക്കി താഴ്മണ്‍ മഠം

subeditor10

സ്‌ത്രീകളെ ശല്യം ചെയ്‌തു: സ്‌റ്റേഷനില്‍ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി സിഐ പാട്ടുപാടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

pravasishabdam online sub editor