നിങ്ങളെ തൊട്ടവനെ ഒരുതരത്തിലും വെറുതെ വിടരുത്, രേണുരാജ് ഐഎഎസിന് പറയാനുള്ളത്

Loading...

നീതിയ്ക്കുവേണ്ടി പതറാതെ പോരാടാനുള്ള ഊര്‍ജവും ധീരതയും എങ്ങനെയാണ് ലഭിക്കുന്നത് എന്ന രേണുരാജ് ഐഎഎസിന്റെ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേണുരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേണുരാജിന്റെ വാക്കുകളിങ്ങനെ…

ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വ്യക്തിപരമായി കാണരുത്. അപ്പോള്‍ തകര്‍ന്നുപോകും. അത് സ്ത്രീയായാലും പുരുഷനായാലും. ഒരു സ്ത്രീ അധികാരമുള്ള കസേരയിലിരിക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളിയും ഒപ്പം വലിയ അവസരവുമാണ്. ഒരു പെണ്ണായതു കൊണ്ടു താഴ്ത്തിക്കെട്ടേണ്ടതില്ലെന്നു തെളിയിക്കാനുള്ള അധികബാധ്യത സ്ത്രീകളുടെ മേലുണ്ട്.

Loading...

ഒരാള്‍ നിങ്ങളോട് മോശമായി പെരുമാറുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല. അതൊരു അപമാനമായി കാണേണ്ട ആവശ്യവുമില്ല. നിങ്ങളെ തൊട്ടവനെ ഒരു തരത്തിലും വെറുതെ വിടരുത് . ആ കാര്യത്തിലാണ് നിങ്ങള്‍ക്കു വാശി വേണ്ടത്. അല്ലാതെ എനിക്കൊരു അപമാനം പറ്റിയെന്നു പറഞ്ഞ് തലകുനിച്ചിരിക്കുകയല്ല വേണ്ടത്. സമൂഹത്തില്‍ ബഹുഭൂരിപക്ഷവും നല്ല മനസുള്ള ആളുകള്‍ തന്നെയാണുള്ളത്. കരച്ചില്‍ വന്നാല്‍ കരയുക തന്നെ ചെയ്യണം. കരഞ്ഞ് ഇരുന്ന് പോകരുത്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം.