യുഎഇ മുന്നറിയിപ്പ്;രാജ്യങ്ങള്‍ പൗരമാരെ ഒഴിപ്പിച്ച് തുടങ്ങി,ഇന്ത്യയുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല

ദുബായ്: സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ അതത് രാജ്യങ്ങള്‍ തിരികെ കൊണ്ടുപോകണമെന്ന യുഎഇയുടെ കര്‍ശന നിര്‍ദേശം വിവിധ രാജ്യങ്ങള്‍ പാലിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്‍മാരെ ഒഴിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ അക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളുടെ വിമാനങ്ങളിലുമായിട്ടാണ് പൗരന്‍മാരെ കൊണ്ടുപോകുന്നത്.

കനത്ത മുന്നറിയിപ്പ് തന്നെയായിരുന്നു യുഎഇ നല്‍കിയത്.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ അതത് രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാ.ിരുന്നു യുഎഇയുടെ മുന്നറിയിപ്പ്. അങ്ങനെയുള്ള രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധം പുനപരിശോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് അവരവരുടെ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോകാത്തത്.

Loading...

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ തന്നെ നാട്ടുകാരെ തിരികെ കൊണ്ടുപോയിരുന്നുയുഎഇ പ്രഖ്യാപനത്തോട് അനുകൂലമായോ പ്രതികൂലമായോ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക് ഡൗണ്‍ തീരുംവരെ ഇന്ത്യയില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കയാണ്.

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇരുപതോളം രാജ്യങ്ങളാണ് പൗരന്‍മാരെ ഒഴിപ്പിക്കുന്നത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 20,000 പേരെ പാക്കിസ്ഥാന്‍ ശനിയാഴ്ച മുതല്‍ തിരികെ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുഎഇ വിട്ടയച്ച 500 തടവുകാരെ പാക്കിസ്ഥാന്‍ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യന്‍ എംബസി ഇതുവരെ മടങ്ങാനാഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല.

വിവിധ രാജ്യക്കാരായ സന്ദര്‍ശക വിസയില്‍ തൊഴില്‍ തേടിയെത്തിയവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, അവധി നേരത്തെ ലഭിച്ചവര്‍, ഗര്‍ഭിണികള്‍, ചികിത്സക്ക് കാത്തിരിക്കുന്നവര്‍, മക്കളെ കാണാനെത്തിയ വൃദ്ധ മാതാപിതാക്കള്‍ തുടങ്ങിയ വിപുലമായ നിരയാണ് നാട്ടിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഒന്നര ലക്ഷത്തിനു മുകളില്‍ വരുമിത്. നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് വിസാ കാലാവധി തീര്‍ന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസവും അബുദബിയിലെ ഇന്ത്യന്‍ എംബസിയെയും ദുബായിലെ കോണ്‍സുലേറ്റിനെയും സമീപിക്കുന്നത്.

കോവിഡ് രോഗമില്ലാത്ത, സ്വമേധയാ മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാമെന്ന് യുഎഇ എംബസികളെ അറിയിച്ചിരുന്നു. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ എന്നിവ തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്കായി സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.സമാനമായ അവസ്ഥയില്‍ സൗദിയിലും കുവൈത്തിലും ഖത്തറിലുമെല്ലാം ഇന്ത്യന്‍ പ്രവാസികള്‍ കുടുങ്ങി കിടക്കുകയാണ്. തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോകാന്‍ കുവൈത്തും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് കുവൈത്തിനോട് ഇന്ത്യ ഒരു മാസം സമയം ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, യുഎഇ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയും പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന. ഒഴിപ്പിക്കലിന്റെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് കേരളം അനുകല നിലപാട് കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നു.