Kerala News

കേരളത്തില്‍ 4ഇടത്ത് ഞായറാഴ്ച്ച റീ പോളിങ്ങിനു ഉത്തരവിട്ടു, കോടിയേരി വിരട്ടല്‍ ഏശിയില്ല

കള്ള വോട്ട് പിടിച്ച ബൂത്തുകളില്‍ റീ പോളിങ്ങ്. കള്ള വോട്ട് ചെയ്ത കേസില്‍ കമ്മീഷന്‍ തീരുമാനം എടുത്തിരിക്കുന്നു. കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.

“Lucifer”

നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ഒബ്സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്നതില്‍കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് മണ്ഡലത്തിലെഒരു ബൂത്തുമുണ്ട്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.കേരളത്തില്‍ കള്ള വോട്ടിന്റെ പേരില്‍ ഇത്രയധികം ബൂത്തില്‍ റീ പോളിങ്ങിതാദ്യമാണ്. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകരും കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുമാണ് കള്ള വോട്ട് ചെയ്തത്. പ്രതികളേ അറസ്റ്റും ചെയ്തിരുന്നുകണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

Related posts

അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു; നായകനെ തീരുമാനിച്ചു

അനധികൃത സ്വത്ത് സമ്പാദനം- കെ. ബാബുവിന്‍റെ സെക്രട്ടറിയായിരുന്ന നന്ദകുമാറിന്‍റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് ആക്റ്റീവാക്കണമെന്നാവശ്യപ്പെട്ട് ഹർജി

subeditor

13കാരനുമായി ഒരു വർഷത്തേ ശാരീകബന്ധം, അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

subeditor

വിവാഹത്തിന് പിന്നാലെ തേനീച്ച ആക്രമണം, വരനെയും വധുവിനെയും ഉള്‍പ്പെടെ 39 പേരെ വളഞ്ഞിട്ട് കുത്തി

subeditor10

ജോലി ചാനലിലെ അവതാരക; കയ്യിലിരിപ്പ് തട്ടിപ്പ്: പത്തുകോടി തട്ടിച്ച ചാനല്‍ അവതാരകയും ഭര്‍ത്താവും അറസ്‌റ്റില്‍

subeditor

സ്വാമിശരണം പേപ്പറുകള്‍കൊണ്ട് നിറഞ്ഞ് ശബരിമല ഭണ്ഡാരം; വരുമാനത്തിൽ വൻ ഇടിവ്

subeditor5

സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് ശരിയല്ലെന്നാണ് കാഴ്ചപ്പാട്; നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ മതസംഘടനകളുമായി ആലോചിക്കേണ്ട കാര്യമില്ല: ഫസല്‍ ഗഫൂര്‍

main desk

മോഹൻലാലിന്റെ ബിനാമിയല്ലേ ആന്റണി പെരുമ്പാവൂർ? ആന്റണി പെരുമ്പാവൂർ മാരുള്ളപ്പോൾ ലാൽ എന്തിന്‌ ക്യൂ നില്ക്കണം?

subeditor

മൂന്നാർ തൊഴിലാളി സമരം പിന്നിൽ തീവ്രവാദികൾ-സി.ഐ.ടി.യു

subeditor

മകളെ ലൈംഗിക സുഖത്തിനു ഉപയോഗിച്ച് എയ്ഡ്‌സ് രോഗിയാക്കിയ അച്ഛന് ജീവപര്യന്തം… ഭാര്യ മരിച്ചതും എയ്ഡ്‌സു വന്ന്

subeditor5

പ്രകൃതിയോട് ഇണങ്ങിയ മണിയറ വേണമെന്ന് ചങ്കുകളോട് ഒന്നു പറഞ്ഞുപോയി… ഇതിലും വലിയൊരോര്‍മ്മ സ്വപ്‌നങ്ങളില്‍ മാത്രം

subeditor5

കുടുംബ വഴക്ക്, തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

subeditor10