Kerala Top Stories

അനധികൃത നിര്‍മാണം നടന്നത് എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യൽ , ദേവികുളം സബ് കളക്ടർ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് കൈമാറി. അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിര്‍മാണം തുടര്‍ന്നു. 2010-ലെ കോടതി വിധിയുടെ ലംഘനമാണിത്. അത് കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടന്നത്. നടപടിയെടുക്കാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം എസ്.രാജേന്ദ്രന്‍ എംഎല്‍എ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

എന്നാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്. റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും അഡ്വക്കേറ്റ് ജനറല്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രന്‍ മോശമായ ഭാഷയില്‍ സംസാരിച്ചത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എംഎല്‍എയോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു

subeditor6

അമ്മയുമായുള്ള വിവാഹം മകള്‍ക്കു പത്തുവര്‍ഷം തടവ്

സോഫിയയും അരുണും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് യോഷിത്, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നെന്ന് സോണിയ

മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് പ്രചാരണം; പ്രതികരണവുമായി നടി രംഗത്ത്

ഗര്‍ഭഛിദ്രനിരോധനം, അവകാശം തിരികെക്കിട്ടുന്നത് വരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്ത് നടി

subeditor10

കണ്ണൂര്‍ വിമാനത്താവളത്തിലെ ഷെയര്‍ ഹോള്‍ഡറെന്ന പേരില്‍ തട്ടിയത് ലക്ഷങ്ങള്‍ ; പ്രതി പിടിയില്‍

main desk

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച യുവതിക്ക് ഒവേറിയന്‍ കാന്‍സര്‍: കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍ പിഴ

പുതിയ ഫേസ്ബുക്ക് തട്ടിപ്പ്… ഇന്‍ബോക്‌സില്‍ എത്തുന്ന മെസേജില്‍ വീഴരുതേ…

subeditor5

ആലത്തൂരില്‍ സിപിഎം ഗുണ്ടാ വിളയാട്ടം, കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഗുരുതര പരുക്കുകള്‍, അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്ക്

subeditor10

പപ്പയുടെ മാലാഖയ്ക്ക് തിരിച്ചടി; ഗുര്‍മീതിന്റെ പിന്‍ഗാമി മകന്‍

മായാവതി വേശ്യയെന്ന് വിളിച്ച ബി.ജെ.പി നേതാവിനേ പുറത്താക്കി

subeditor

സീറ്റു ചർച്ച, തീരുമാനമാകാതെ മാണി. നേതാക്കൾ ഇടതിലേക്ക് കൊഴിയൽ തുടരുന്നു.

subeditor