ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരി റവ. ജോസ് സി. ജോസഫച്ചന് ഗായക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മൂന്ന് വര്‍ഷത്തെ ഇടവക ചുമതലകള്‍ സ്‌തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തികരിച്ചു. കേരളത്തില്‍ കവിയൂര്‍ ഇമ്മാനുവേല്‍ ചര്‍ച്ചിന്‍െറ ചുമതലയേല്‌ക്കുന്നതിന് കേരളത്തിലേക്ക് പോകുന്ന അച്ചന്‍െറ യാത്രയയപ്പ് സമ്മേളനം ബാബു ഡി. മാത്യുവിന്‍െറ പ്രാര്‍ഥനയോടു കൂടെയാണ് ആരംഭിച്ചത്. ജോസ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ഗായക സംഘം സെക്രട്ടറി അഞ്ചു ബിജിലി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ജോര്‍ജ് വര്‍ഗീസ്, ജോസ് ചെറിയാന്‍, ആനി കുര്യന്‍, ലീന എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ട്രഷറര്‍ എലിസബത്ത് മാത്യു ഉപഹാരം സമ്മാനിച്ചു. ആശംസകള്‍ക്ക് വികാരി ജോസ് സി. ജോസഫച്ചന്‍ സമുചിതമായി മറുപടി നല്‍കി.
Loading...