ട്രെയിനപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; മുഖത്ത് മൂത്രമൊഴിച്ചു

 

ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ റെയില്‍വേ പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഷാംലി നഗരത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത്. ന്യൂസ് 24 റിപ്പോര്‍ട്ടറാണ് ആക്രമണത്തിന് ഇരയായത്.

Loading...

ഒരാള്‍ എന്റെ ക്യാമറ താഴെയിട്ടു. അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. എന്നെ കെട്ടിയിട്ട ശേഷം മുഖത്ത് മൂത്രമൊഴിച്ചതായും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ജി ആര്‍ പി ഇന്‍സ്പെക്ടര്‍ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാര്‍ എന്നിവരെ മൊറാദാബാദ് എസ് പി സസ്പെന്‍ഡ് ചെയ്തു. ആക്രമിച്ചതിന് ശേഷം ഇവര്‍ മാധ്യമപ്രവര്‍ത്തകനെ വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ലോക്കപ്പില്‍ ഇടുകയും ചെയ്തിരുന്നു.