എം.വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി

പിണറായി: സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കാരായി രാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി. എം.വി.ജയരാജന്‍ ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പരാതിയില്‍ പറയുന്നു.തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ താങ്കളുടെ പാര്‍ട്ടിയുടെ അറിവോടെയാണോ എന്നറിയാന്‍ ഒരു അയല്‍ക്കാരിയെന്ന നിലയ്ക്ക് തനിക്ക് ആഗ്രഹമുണ്ടെന്ന് പരാതിയില്‍ പറയുന്നു.

തന്റെയും ഭര്‍ത്താവിന്റെയും കുടുംബം സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടി അനുഭാവികളുമാണ്. പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ദാസിന് ഒളിത്താവളമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മ ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.

Loading...

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നുകാട്ടി ഡി.വൈ.എഫ്.ഐ. നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബൈജു നങ്ങാറത്ത്, ഡി.വൈ.എഫ്.ഐ. പിണറായി ബ്ലോക്ക് കമ്മിറ്റിയംഗം നിധീഷ് ചെള്ളത്ത് എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്.