താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചു നീക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.

താജ്മഹലിന്റെ സംരക്ഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും കോടതി വിമർശിച്ചു. ഈഫൽ ടവറിനെക്കാൾ സുന്ദരമാണ് താജ്മഹൽ. താജ്മഹലിനെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു . പരിസ്ഥിതി പ്രവർത്തകൻ എം.സി.മെഹ്ത സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ചാണ് സർക്കാരുകളെയും ആർക്കിയോളജി വിഭാഗത്തെയും രൂക്ഷമായി വിമർശിച്ചത്. ഉദാസീനത മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

Loading...