വ്യാജപ്രചരണം;വാട്ട്‌സ്ആപ്പിന് പിന്നാലെ മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം

വ്യാജപ്രചരണങ്ങള്‍ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനിടെ നിയന്ത്രണം ഏര്‍പ്പെടുത്താനായി ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്. വാട്‌സ്ആപ്പിനു പിന്നാലെ മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഇനി മുതല്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്‌ക്കെല്ലാം അഞ്ച് സന്ദേശങ്ങള്‍ എന്ന നിബന്ധന ബാധകമായിരിക്കും.

വ്യാജപ്രചാരണങ്ങള്‍ തടയുന്നതിനും തെറ്റായ വിവരങ്ങളും കൈമാറുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നും ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനു തടയിടുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. കൂടാതെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തു വന്നതും ഫേസ്ബുക്കിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു

Loading...