പാലക്കാട്ടെ ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ 28 വരെ തുടരും

പാലക്കാട്: ഇരട്ടക്കൊലപാതകം നടന്ന പാലക്കാട്ട് നില നിന്നിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.വൈകുന്നേരം ആറു മണി വരെയായിരിക്കും നിരോധനാജ്ഞ. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്കുള്ളവർക്കും നിയന്ത്രണവും തുടരും. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ലെന്നും നിബന്ധനയുണ്ട്. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുർന്നാണ് ജില്ലാ കളക്ടർ മൃൺമയീ ജോഷിയുടെ നടപടി.
ആദ്യ ഘട്ടത്തിൽ ഏപ്രിൽ ഇരുപതാം തിയതി വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്നീട്, ഈ മാസം 24 വരെ നീട്ടുകയായിരുന്നു.