കൊവിഡ്; മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മണ്ഡലകാലത്തേര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും ഭക്തര്‍ക്ക് പ്രവേശനം. ആയിരം പേരെ മാത്രമെ ശബരിമലയില്‍ പ്രവേശിപ്പിക്കു. വിശേഷദിവസങ്ങളില്‍ അയ്യായിരം പേരെയും പ്രവേശിപ്പിക്കും.കൊവിഡ് ഭീഷണി ശക്തമായ സാഹചര്യത്തിലാണ് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക.

കൊവിഡിന്റെ സാഹചര്യം മാറുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകും. 1000 പേരെ മാത്രമെ സാധാരണ ദിവസങ്ങളില്‍ പ്രവേശിപ്പിക്കു. വിശേഷ ദിവസങ്ങളില്‍ 5000 പേരെ പ്രവേശിപ്പിക്കും.24 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് ശബരിമലയിലെത്തുന്നവര്‍ ഹാജരാക്കണം. സന്നിധാനത്ത് വിരി വയ്ക്കാനുള്ള സൗകര്യം ഉണ്ടാകില്ല. 60 വയസിന് മുകളിലുള്ള വര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. അന്നദാനത്തിന് ഒറ്റതവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലേറ്റുകളാകും ഉണ്ടാവുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്നിധാനത്ത് തങ്ങാനുള്ള സൗകര്യം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകില്ലെന്നും എന്‍ വാസു പറഞ്ഞു.

Loading...