കൊവിഡ് പ്രതിസന്ധി; തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ താല്‍ക്കാലികമായി നിര്‍ത്തി

രുവന്തപുരം: കൊവിഡ് രോഗ വ്യാപനം കൂടിയതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രതിസന്ധി. രോഗികള്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹൃദയ ശസ്ത്രക്രിയ താല്‍കാലികമായി നിര്‍ത്തി. ന്യൂറോ സര്‍ജറിയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രിയിയുടെ ഒപി പരിശോധനയിലും കിടത്തി ചികില്‍സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സയെ ബാധിക്കാതെയായിരിക്കും നിയന്ത്രണം. ശസ്ത്രക്രിയകള്‍ നിലവിലുള്ള കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ചു പുനക്രമീകരിക്കും. ഒപി ചികിത്സ കുറച്ചതു മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി.