ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി

ദുബായ്: യുഎഇയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസികളെ പ്രതിസന്ധിയിലാക്കി വിലക്ക്. ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്കാണ് പത്ത് ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്. മെയ് 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 25 നാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് മെയ് നാലിന് അവസാനിക്കാനിരിക്കെയാണ് വിലക്ക് 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ഈ മാസം 22നാണ് യുഎഇ ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 24ന് അര്‍ധരാത്രി 12 മുതല്‍ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനി മെയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

Loading...