റവ.ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍

ചിക്കാഗോ: ചിക്കാഗോ രൂപത കാറ്റക്കെറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോര്‍ജ് ദാനവേലിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. സെപ്റ്റംബര്‍ 13-നു നിയമനം നിലവില്‍ വരും.

ഇതുവരെ, സി.സി.ഡി ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വികാരി ജനറാള്‍ എന്ന നിലയില്‍ തുടര്‍ന്നും വിശ്വാസ പരിശീലനത്തിന്റെ പൊതു ചുമതലതയും, സേവ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ ചുമതലയും നിര്‍വഹിക്കുന്നതാണ്.

Loading...

പാലാ രൂപതാംഗമായ റവ.ഡോ. ദാനവേലില്‍ റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മതബോധനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഇപ്പോള്‍ ഷാര്‍ലെറ്റ് വികാരിയായി ശുശ്രൂഷ നിര്‍വഹിക്കുന്ന ഫാ. ദാനവേലില്‍ പുതിയ ചുമതലയേല്‍ക്കുന്നതോടുകൂടി, ഹൂസ്റ്റന്‍ സെന്റ് ജോസഫ് ഫോറോന അസിസ്റ്റന്റ് വികാരിയായിരുന്ന റവ.ഫാ. സിബി കൊച്ചീറ്റത്തോട്ട് എം.എസ്.ടി ഷാര്‍ലെറ്റ് സെന്റ് മേരീസ് പള്ളിയുടെ പുതിയ വികാരിയാകും. ഡയോസിഷന്‍ ഓഫീസില്‍ നിന്നും ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചതാണിത്.