ന്യൂയോര്‍ക്ക്‌ : ഇന്‍ഡ്യാ പെന്തക്കോസ്‌തു ദൈവസഭ ശുശ്രൂഷകന്‍ എറണാകുളം വാഴക്കാല ഫെയര്‍ ഹാവനില്‍ പാസ്റ്റര്‍ മോനിസ്‌ ജോര്‍ജ്ജിനു ന്യൂജേഴ്സിലുള്ള ഉഞഋണ ഡചകഢഋഞടകഠഥ യില്‍ നിന്നു ഡോക്ടറേറ്റ്‌ ലഭിച്ചു. “അമേരിക്കന്‍ പെന്തക്കൊസ്‌തു കുടിയേറ്റ തലമുറകള്‍ തമ്മിലുള്ള പ്രത്യായശാസ്‌ത്രപരമായ വൈരുദ്ധ്യങ്ങളും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളും” എന്നതായിരുന്നു ഗവേഷണവിഷയം.

ഇപ്പോള്‍ ന്യൂയോര്‍ക്കിലുളള്ള ശാലേം പെന്തക്കോസ്‌തു റ്റാബര്‍നാക്കിള്‍ സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ മോനിസ്‌ ജോര്‍ജ്ജ്‌ പി.വൈ.പി.എ കേരളാ സംസ്ഥാന സെക്രട്ടറി, ഐ.പി.സി. യു.ഇ.ഇ റിജിയന്‍ സെക്രട്ടറി, ഐ.പി.സി. കേരളാ കൌണ്‍സില്‍/പ്രെസ്‌ബിറ്ററി മെബര്‍ എന്നീ നിലകളില്‍ സേവനമനിഷ്ടിച്ചിട്ടുക്‌. ഐ.പി.സിയുടെ തകഴി, ചെന്നിതല, ഷാര്‍ജ്ജ, തിരുവനന്തപുരം താബോര്‍, കുമ്പനാട്‌ എലിം, ചിക്കാഗോ ബെഥേല്‍, ഡാളസ്സ്‌ ഹെബ്രോന്‍ എന്നീ സഭകളില്‍ ശുശ്രൂഷകനായിരുന്നിട്ടുക്‌. ഭാര്യാ ജോളി. മക്കള്‍ ഏബ്രാഹാം, ഫ്രെഡി.

Loading...