ചെയ്ത തെറ്റുകൾ മറന്ന് നല്ലൊരു ജീവിതം മോൾക്ക് ദൈവം തരട്ടെയെന്ന് ആശംസിക്കുന്നു ;രേവതിരാജിന്റെ പ്രതിഷേധ പോസ്റ്റ് വൈറലാവുന്നു..!

ഹനാന്‍ വിഷയത്തില്‍ ആംഗര്‍ രേവതിരാജിന്റെ പ്രതിഷേധ പോസ്റ്റ് വൈറലാവുന്നു..!

ഒരുപാട് വിഷമത്തോടെയാണ് ഞാനിതെഴുന്നത് ….

Loading...

മോളെ ഹനാൻ …നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല പക്ഷെ ഒരു ജനതയെ മുഴുവൻ വീഡ്ഢിയാക്കുകയാണ് നീ എന്നറിഞ്ഞപ്പോൾ ഉള്ളിലൊരു കുഞ്ഞു സങ്കടം …ഒരിക്കലും എഴുതണമെന്നാഗ്രഹിച്ചതല്ല പക്ഷേ എന്റെ അടുത്ത സുഹൂത്തുക്കളുടെ ആവിശ്യപ്രകാരം മോളോട് ഞാൻ ചിലത് പറയുകയാണ്. …..
പഠിക്കാനായി മീൻ വിറ്റ കുട്ടിയെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ എനിക്ക് തോന്നിയിരുന്നില്ല കാരണം മോളോ മോളുടെ പ്രായത്തിലുള്ളവരൊ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളിലൂടെ കടന്നു പോയൊരാളാണ് ഞാൻ …

കളിച്ചുനടക്കണ്ട പ്രായത്തിൽ വീടും കൂടും നഷ്ടപ്പെട്ട് ഇനിയെന്തെന്ന് പകച്ചു നിന്നൊരു കാലമുണ്ട്….
ഒരു പായ്ക്കറ്റ് പലഹാരപ്പൊതിക്ക് 2 രൂപ കമ്മീഷനിൽ വില്പന നടത്തി ജീവിതത്തിലാദ്യത്തെ വരുമാനമാർഗം കണ്ടെത്തിയത് മുതൽ ഇന്നിതാ അവതാരകയായി ഒരുപാട് വേദികൾ ചെയ്യുമ്പോൾ അഭിമാനമാണെനിക്ക് …..
കാരണം എന്റെ ആ പ്രായത്തിലാരും ചെയ്യാത്തൊരു കാര്യം ഞാനന്ന് ചെയ്തു. …
ആരോരുമില്ലാതെ അനാഥമന്ദിരത്തിൽ കിടന്ന ഒരു മനുഷ്യനെ ഏറ്റെടുക്കാനായി ..ആ മനുഷ്യന്റെ അച്ഛനുമമ്മയും മകളുമൊക്കെയായി കഴിഞ്ഞ ആറ് വർഷങ്ങൾ……

ബ്രയിൻ ക്യാൻസർ പോലെ തന്നെ മാരകമായ അസുഖം തലച്ചോറിനെ ബാധിച്ച് ശരീരമാസകലം തളർന്ന് പൊട്ടി പഴുത്ത് വേദനകൊണ്ട് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അലറി കരയുന്ന ആ മനുഷ്യന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട രാത്രകൾ…..
പലഹാരം വിറ്റും ഡാൻസ് കളിച്ചും പഠിപ്പിച്ചും അങ്ങനെ പലതരം ജോലികൾ ചെയ്ത് വീടും വാടകയും പഠനവും അച്ഛന്റെ മരുന്നും ഒപ്പം ആ മാമന്റെ സ്ഥിരമായുള്ള ആശുപത്രി ജീവിതവും മരുന്നും അങ്ങനെ എല്ലാം കൂട്ടിമുട്ടിക്കാനായി പതിനേഴാമത്തെ വയസ്സിൽ ഞാൻ അനുഭവിച്ച വീർപ്പുമുട്ടലുണ്ട് …..അതിനിടയിൽ ഒരു അധിക വരുമാനമാകുമല്ലോന്നോർത്ത് ചില സുഹൂത്തുക്കളുടെ അഭിപ്രായപ്രകാരം തുടങ്ങിയതാണീ അവതാരക വേഷം …..

വലിയ സൗന്ദര്യമോ പ്രോത്സാഹിപ്പിക്കാനുരുമോ ഒന്നുമുണ്ടായിട്ടല്ല എത്ര കഷ്ടപ്പെട്ടാണേലും അവരെ പട്ടിണിക്കിടരുത് തെരുവിലിറക്കരുത് ഒരിക്കലും ആ മനുഷ്യന് ചികിത്സ കിട്ടാതെ പോകരുത് എന്ന ചിന്ത മാത്രം …..
ഒരു നേരം മാത്രം ആഹാരം കഴിച്ച് എനിക്ക് വേണ്ടിയുള്ള ചിലവുകളുപേക്ഷിച്ചും പട്ടിണിയിരുന്നും മിച്ചം പിടിക്കുന്നത് വെച്ച് ആരോരും തുണയില്ലാത്തവരുടെ മരുന്നും ഭക്ഷണവുമേറ്റെടുത്ത് ജീവിച്ച നാളുകൾ …..
അവരിലെ കണ്ണുകളിലെ ആ തിളക്കം മാത്രമായിരുന്നു എനിക്ക് കിട്ടിയ പ്രതിഫലം …
അവരുടെ അനുഗ്രഹവും പ്രാർത്ഥനയും മാത്രമായിരുന്നു എനിക്ക് കിട്ടിയ അംഗീകാരം …
കാരണം ഞാൻ സിനിമ സ്വപ്നം കണ്ടിറങ്ങിയതല്ല …
പ്രശസ്തി സ്വപ്നം കണ്ടിറങ്ങിയതല്ല …..
കുടുംബത്തിനും ഒപ്പംആരോരുമില്ലാത്തൊരാൾക്കെങ്കിലും ആശ്രയമാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം . ..
അന്നൊക്കെ എന്നെക്കുറിച്ചെഴുതട്ടെ വീഡിയോ തയ്യാറാക്കട്ടെയെന്ന്ചോദിച്ച് പലതവണ എന്നെ സമീപിച്ചൊരു പ്രിയ സുഹൃത്തുണ്ട് …മാധ്യമ പ്രവർത്തകനും സിനിമ പ്രവർത്തകനുമൊക്കെയായ ബിബിൻ ജോയി… ❤
അന്നൊക്കെ സ്നേഹപൂർവം നിരസിച്ചിട്ടെയൊള്ളൂ . .
പക്ഷേ ഇന്ന് ഹനാ ഒരു ജനതയെ മുഴുവൻ വിഢിയാക്കിയപ്പോൾ ഉള്ളിലൊരു നീറ്റൽ …..
ആത്മാർത്ഥമായി കഷ്ടപ്പെടുന്ന എത്രയോ കുട്ടികൾക്ക് അവർക്ക് ലഭിക്കണ്ട സഹായങ്ങൾക്ക് തടസ്സാകാനൊരു കാരണമായിത് മാറാതിരിക്കട്ടെയെന്നൊരു പ്രാർത്ഥന മാത്രം ……

ഹനാന്‍ ഒരുപക്ഷേ നിന്നെ പ്പോലെ എന്നെക്കുറിച്ചും അന്നെഴുതിയിരുന്നെങ്കിൽ കുറഞ്ഞത് പിഴച്ചു നടക്കാനുള്ള മാർഗം മാത്രമല്ല ഈ ജോലി എന്നെങ്കിലും നാട്ടുകാർക്ക് മനസ്സിലാക്കി കൊടുക്കാമായിരുന്നു ….
ചെറുതെങ്കിലും ഇന്നെനിക്കൊരു വീടുണ്ട്…
ഒരുപാടൊരുപാട് പേരുടെ പ്രാർത്ഥനയും അനുഗ്രഹവുമുണ്ട്….
ചെയ്ത നന്മകൾക്കൊക്കെ ഫലമാവണം നല്ലൊരു ജീവിത പങ്കാളി അധികം താമസിക്കാതെ എന്റെ ജീവിതത്തിലേക്ക് വരാനൊരുങ്ങുന്നു……
പണവും പ്രശസ്തിക്കുമപ്പുറം ചിലതുണ്ട് കാലം മോൾക്കത് പറഞ്ഞു തരും ….
അന്ന് നീ മനസ്സിലാക്കും ആരെയും ചതിച്ചും വഞ്ചിച്ചും നമ്മൾ എന്ത് നേടിയാലും അത് നിലനില്ക്കില്ലെന്ന വലിയ പാഠം…….
എങ്കിലും ഒരുപാട് അഭിമാനം തോന്നുന്നു. ….
അങ്ങനൊരു വാർത്ത കേട്ടപ്പോഴെ സഹായസ ഹസ്തവുമായി അവൾക്കരികിലെത്തിയ ഓരോരുത്തരെയുമോർത്ത്…….
മനസ്സിൽ നന്മ വറ്റാത്ത ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടല്ലോ……
ചെയ്ത തെറ്റുകൾ മറന്ന് നല്ലൊരു ജീവിതം മോൾക്ക് ദൈവം തരട്ടെയെന്ന് ആശംസിക്കുന്നു. …..
സ്നേഹത്തോടെ രേവതിരാജ്…..