സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? : നടി ആക്രമണക്കേസിലെ കൂറുമാറ്റത്തില്‍ രേവതിയുടെ പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ നടീ നടന്മാര്‍ കൂറുമാറിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി രേവതി. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമയുടെ പ്രവര്‍ത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവര്‍ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞുവെന്നും രേവതി പ്രതികരിച്ചു

രേവതിയുടെ പ്രതികരണം പൂര്‍ണ്ണരൂപം.

Loading...

സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന അവസ്ഥ ദുഖകരമാണ്. ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവര്‍ത്തനം, ഒരുപാട് വര്‍ക്കുകള്‍ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേര്‍ഡ് വര്‍ക്ക് സ്പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓര്‍മ്മകള്‍ പോലും ഉണ്ടാകുന്നില്ല.

വളരെ പ്രശസ്തമായ, എന്നാല്‍ വളരെക്കുറച്ച് മാത്രം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവര്‍ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു.

ഈ വര്‍ഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിയ്ക്കായാണ് അവര്‍ പൊരുതിയത്. ഒരു പരാതി നല്‍കിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്? അവള്‍ക്കൊപ്പം നിന്നവര്‍ അവള്‍ക്കൊപ്പം തന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലുമാണ് ഇത്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ നാല് പേരായ ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്.

 

 

It’s sad that we can’t trust our own colleagues in the film industry. So many years of work, so many projects, but when…

Opublikowany przez Revathy Ashą Kelunni Piątek, 18 września 2020