ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, സിദ്ദിഖിനെതിരെ രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ വിമര്‍ശനവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. വെള്ളിയാഴ്ച താരസംഘടനയായ അമ്മയുടെ ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ലെന്ന് രേവതി കുറിച്ചു. ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം’ , രേവതി കുറിച്ചു.

രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

Loading...

ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് ‘എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല.ജോറായിട്ടുണ്ട് . ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.