പൂജയില്‍ പങ്കെടുത്താല്‍ പണം നല്‍കാം; ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതായി വെളിപ്പെടുത്തല്‍

കൊച്ചി. തിരുവല്ലയിലെ ദമ്പതികള്‍ക്കായി പൂജ നടത്തുവാന്‍ ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതായി വെളിപ്പെടുത്തല്‍. ഇതിനായി ഒന്നര ലക്ഷം രൂപ ലഭിക്കുമെന്ന് ഷാഫി പറഞ്ഞതായും കൊച്ചി സ്വദേശിനി പറയുന്നു. ലഭിക്കുന്ന പണത്തില്‍ നിന്നും ഒരു ലക്ഷം എടുത്തതിന് ശേഷം അരലക്ഷം തനിക്ക് തരാമെന്ന് പറഞ്ഞതായി യുവതി പറയുന്നു. കൊല്ലപ്പെട്ട പത്മയെയും റോസ്ലിയെയും അടുത്തറിയുന്ന യുവതി. റോസ്ലിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു.

റോസ്ലിയെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയതായി ഷാഫി പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു. ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതില്‍ പേടിയില്ലെന്ന് ഷാഫി പറഞ്ഞുവെന്നും യുവതി പറഞ്ഞു. നരബലിക്കായി ഷാഫി മുമ്പ് ഡിമ്ടിഗല്‍ സ്വദേശിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോട്ടറി വില്‍ക്കുവാന്‍ നിന്നപ്പോഴാണ് ഷാഫി വന്നത്. ലോട്ടറി വിറ്റിട്ട് എങ്ങനെ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ പറ്റുമെന്ന് ചോദിച്ചു. നിങ്ങള്‍ അവരുടെ അടുത്ത് പോയാല്‍ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങളും അവര്‍ ചെയ്തുകൂട്ടി കാണിച്ച് തരും.

Loading...

അത് ചെയ്താല്‍ ഒന്നര ലക്ഷം കിട്ടുമെന്നും അമ്പതിനായിരം തനിക്ക് തരാമെന്നും പറഞ്ഞതായി യുവതി പറഞ്ഞു. എന്നാല്‍ എനിക്ക് വേണ്ടെന്നും താന്‍ വിരില്ലെന്നും അറിയിച്ചു. കളമശേരി പോലീസ് സ്‌റ്റേഷനില്‍ ഒരാളെ ചവിട്ടിക്കൊന്ന് കേസില്‍ പ്രതിയാണ് ഷാഫി. റോസ്ലി എന്ന റീന ചേച്ചിയുമായും പത്മയുമായും അടുപ്പം ഉണ്ട്. നാന് അഞ്ച് മാസം മുമ്പാണ് റോസ്ലിയെ അവസാനമായി കണ്ടത്. തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞവെന്നും യുവതി പറയുന്നു.

റോസ്ലിയെ തിരുവല്ലയ്ക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ വിലയുള്ള വീട് വാങ്ങിനല്‍കിയെന്നും ഷാഫി പറഞ്ഞിരുന്നു. നിങ്ങളെയും രക്ഷപ്പെടുത്താം നീയും വാടി എന്ന് എന്നോട് പറഞ്ഞിരുന്നു. താനും പല ചേച്ചിമാരും അയാളുടെ വലയില്‍ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണെന്നും യുവതി പറയുന്നു. കോട്ടയം, തിരുവല്ല, ചങ്ങനശ്ശേരി എന്നീ മൂന്ന് സ്ഥലപ്പേരുകല്‍ ഷാഫി എപ്പോഴും പറഞ്ഞിരുന്നു. കിലോകണക്കിന് കഞ്ചാവ് വില്‍പ്പന നടത്തുന്നതായും പറഞ്ഞിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളും അയാള്‍ക്ക് ഒപ്പം ഉണ്ട്. അവര്‍ക്കും ഇതില്‍ പങ്കുകാണും ഹോട്ടല്‍ നടത്തുകയാണ് ഷാഫി എന്നും യുവതി പറയുന്നു.