യുഎഇയിൽ പ്രവാസികൾക്കായി റവന്യു വകുപ്പിന്റെ അദാലത്ത്

ആറു മാസത്തിലൊരിക്കൽ യുഎഇയിൽ പ്രവാസികൾക്കായി റവന്യു വകുപ്പിന്റെ അദാലത്ത്. പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കും. റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ദുബായിലെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കി.

പ്രവാസികൾക്ക് റവന്യു വകുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും ലീവെടുത്തു നാട്ടിൽ വരേണ്ട സ്ഥിതിയിലാണ്. വാർഷിക അവധിക്കുന്ന നാട്ടിൽ വരുന്നവരുടെ അവധിയുടെ നല്ലൊരു ഭാഗവും സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി നഷ്ടപ്പെടും. ഈ സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് വിവിധ എമിറേറ്റുകളിൽ അദാലത്ത് നടത്തുന്നതിന് ആലോചിക്കുന്നത്.

Loading...