Exclusive NRI News USA

സ്വപ്രയത്‌നത്തിലൂടെ അതിസമ്പന്നരായ അമേരിക്കന്‍ വനിതകളുടെ ഗണത്തില്‍ രണ്ട് ഇന്ത്യന്‍ വംശജരും

വാഷിംഗ്ടണ്‍ ഡി സി: ഫോബ്‌സ് മാസിക തയാറാക്കിയ, സ്വപ്രയത്‌നത്തിലൂടെ അതിസമ്പന്നരായ 60 അമേരിക്കന്‍ വനിതകളുടെ ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. ടെക്‌നോളജി എക്‌സിക്യൂട്ടീവുകളായ ജയശ്രീ ഉല്ലല്‍, നീരജ് സേത്തി എന്നിവരാണ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളത്. 1.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ജയശ്രീ ലിസ്റ്റില്‍ പതിനെട്ടാമതെത്തിയപ്പോള്‍, ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി നീരജ് ഇരുപത്തിയൊന്നാം സ്ഥാനത്താണ് . 21 വയസുള്ള ടിവി റിയാലിറ്റി താരവും വ്യവസായ സംരംഭകയുമായ കെയ്‌ലെ ജെന്നര്‍ ആണ് ലിസ്റ്റിലെ ‘ബേബി’.
അമേരിക്കന്‍ വനിതകള്‍ പരമ്പരാഗത സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിച്ചു കൊണ്ട് വ്യവസായ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും, ജെനറ്റിക്‌സ് പരീക്ഷണം മുതല്‍ എയ്‌റോസ്‌പേസ് മേഖലയില്‍ വരെ കൈവയ്ക്കുന്ന കമ്പനികള്‍ തുടങ്ങാന്‍ അവര്‍ തയാറായിരിക്കുകയാണെന്നും ഫോബ്‌സ് മാസിക നിരീക്ഷിച്ചു. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന 57 വയസുകാരിയായ ജയശ്രീ, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്‌സിന്റെ സി.ഇ.ഒ യാണ്. 2008 ലാണ് കമ്പനിക്കു തുടക്കമിട്ടത്. 2017 ല്‍ കമ്പനിയടെ വരുമാനം 1.6 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി ജയശ്രീക്കു സ്വന്തമാണ്.
ഐ.ടി കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഔട്ടസോഴ്‌സിംഗ് കമ്പനിയായ സിന്റലിന്റെ വൈസ് പ്രസിഡന്റാണ് 63 കാരിയായ നീരത് സേത്തി. ഭര്‍ത്താവ് ഭാരത് ദേശായിക്കൊപ്പം മിഷിഗണിലെ ട്രോയിയിലുള്ള തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടായിരം ഡോളര്‍ നിക്ഷേപിച്ച് കമ്പനി തുടങ്ങിയത് 1980 ലാണ്. ആദ്യ വര്‍ഷം വെറും മുപ്പതിനായിരം ഡോളറാണ് അവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞത്. 2017 ല്‍ അവരുടെ വരുമാനം 924 മില്യണ്‍ ഡോളറായിരുന്നു. 23000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതില്‍ 80 ശതമാനവും ഇന്ത്യയിലാണെന്നും ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

പിതാവു മരിച്ച 22കാരിയേ പോലും അലൻസിയർ പീഢിപ്പിച്ചു, പാർകിങ്ങ് ഏറിയയിൽ വയ്ച്ച്

subeditor

കലയുടെ വര്‍ണ്ണപ്രഭയില്‍ ‘വസന്തോത്സവം 2015’

subeditor

ജോര്‍ജിയായില്‍ പതിനഞ്ചു മാസം പ്രായമുള്ള ഇരട്ടകുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റു മരിച്ചു

Sebastian Antony

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ വാദങ്ങള്‍ പൊളിയുന്നു

വൃക്കരോഗികൾക്ക് സാന്ത്വനവുമായി ‘മാർക്കിന്റെ’ ഫണ്ട് റൈസിംഗ് ഡിന്നർ വൻവിജയമായി

subeditor

കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ്

Sebastian Antony

വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് വ്യക്തത വരുന്നു : വഴിത്തിരിവായത് മളിയോലര്‍ സ്‌ക്രൂ

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം വീണാ ജോര്‍ജിനു സമര്‍പ്പിച്ചു

Sebastian Antony

ഹിലരി ക്ലിന്റണ്‍ ടാക്‌സ് റിട്ടേണ്‍ കണക്ക് പുറത്തു വിട്ടു; ട്രമ്പ് സമ്മര്‍ദത്തില്‍

Sebastian Antony

പീഡനക്കേസില്‍ അകത്തായ പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ ജാമ്യത്തിലിറങ്ങി നേരെ പോയത് തമിഴ്‌നാട്ടിലേക്ക്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സൗദിയിൽ ഇനി 3വർഷം ജോലിപൂർത്തിയാക്കുന്നവർക്ക് സ്ഥാനകയറ്റവും ശംബള വർദ്ധനയും.

subeditor

യാത്രാ നിരോധനം; ട്രമ്പിന്റെ പുതിയ ഉത്തരവ് ചൊവ്വാഴ്ച പുറത്തു വന്നേക്കും, ഗ്രീന്‍ കാര്‍ഡുകാര്‍ക്ക് വിലക്കുണ്ടാവില്ല

Sebastian Antony