സമ്പത്തിൽ മുന്നേറി മുകേഷ‌് അമ്പാനി, ഫോബ്‌സ് പട്ടികയിൽ ആറ‌് സ്ഥാനങ്ങൾ കയറി 13ലെത്തി

കൊച്ചി : ലോകത്ത‌് സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങൾ കയറി മുകേഷ് അംബാനി 13ൽ എത്തിയത്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ് രണ്ടാം സ്ഥാനത്തും അമേരിക്കൻ വ്യാപാരി വാറൻ ബഫറ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്. 2018ൽ 19ാം സ്ഥാനത്ത‌് 40.1 ശതകോടി ആയിരുന്ന അംബാനിയുടെ ആസ്തി 50 ശതകോടിയായി വർധിച്ചാണ് 2019ൽ 13ാം സ്ഥാനത്തെത്തിയത്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മൂന്നു സ്ഥാനം നഷ്ടപെട്ട‌് എട്ടാമതെത്തി.

ഫോബ്‌സ് പട്ടികയിലെ ഇന്ത്യയിൽ നിന്നുള്ള 106 ശതകോടിശ്വരന്മാരിൽ അംബാനിയാണ‌് ഒന്നാമത‌്. തൊട്ടടുത്തുള്ളത‌് വിപ്രോ ചെയർമാൻ അസിം പ്രേംജിയാണ്. 22.6 ശതകോടി ആസ്തിയുള്ള പ്രേംജി 36ാം സ്ഥാനത്താണുള്ളത്. എച്സിഎൽ സഹ സ്ഥാപകൻ ശിവ് നാടാർ 82ഉം ആർസിലോർ മിട്ടാൽ ചെയർമാൻ ലക്ഷ്മി മിട്ടാൽ 91ആം സ്ഥാനത്തുമുണ്ട്.

Loading...

ഇവരെകൂടാതെ ഇന്ത്യയിൽ നിന്നും പട്ടികയിലുള്ളത‌് ബിർളാ ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള (122) അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനി (167) ഭാരതി എയർടെൽ തലവൻ സുനിൽ മിട്ടാൽ (244) പതഞ്ജലിയുടെ സഹ സ്ഥാപകൻ ആചാര്യ ബാലകൃഷ്ണ (365) എന്നിവരും പട്ടികയിലുണ്ട്