സ്ത്രീകള്‍ക്കുവേണ്ടി ഒരു മന്ത്രി വന്നാല്‍ പ്രശ്‌നങ്ങളെല്ലാം തീരും ; അങ്ങനെ വന്നാല്‍ അത് ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിമറിയ്ക്കും; റിമ കല്ലിങ്കല്‍ വെളിപ്പെടുത്തുന്നു

സാധാരണ അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുകയും സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കുകയും ചെയുന്ന നടിയാണ് റിമ കല്ലിങ്കല്‍. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും നടി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ചില ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

സ്ത്രീകള്‍ക്കു വേണ്ടി ഒരു മന്ത്രി വരികയാണെങ്കില്‍ അത് ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കുമെന്നാണ് നടി റിമ കല്ലിങ്കല്‍ പറഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. സാധാരണ സിനിമാക്കാരില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്ന താരമായ റിമയോട് പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റിമ ഇത്തരമൊരഭിപ്രായം രേഖപ്പെടുത്തിയത്.

Loading...

സ്ത്രീകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിസന്ധികളെ ശക്തമായി തരണം ചെയ്യുന്നതിന്റെ ഹീറോയിസം കണ്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രഷര്‍ ഉണ്ടായിട്ടും ഒതുങ്ങിമാറാതെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള യാത്ര നമ്മള്‍ കാണുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്നം പഠിക്കാന്‍ കാണിക്കുന്ന വലിയ മനസ്സ് ഞങ്ങള്‍ അടുത്തറിഞ്ഞതാണ്. ഇവിടെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു മിനിസ്റ്റര്‍ ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ അത് ഇന്ത്യന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തീരുമാനമായിരിക്കും. റിമ പറയുന്നു.