കുവൈറ്റിൽ ഡാൻസ് പരിപാടിക്കെത്തിയ നടി റീമക്ക് ഭീകരരുടെ ഭീഷണി സന്ദേശം,നൃത്തം ചെയ്താൽ പരിപാടിയും, കുടുംബവും തകർക്കും എന്ന് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നൃത്ത പരിപാടിക്കെത്തിയ നടി റീമ കല്ലുങ്കലിന്‌ ഭീകരരുടെ പേരിൽ ഭീഷണി സന്ദേശം. പ്രമുഖ വിദേശ വ്യവസായി കെ.ജി എബ്രഹാമിന്റെ എൻ.ബി.ടി.സി ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നൃത്തം ചെയ്യാനാണ്‌ നടി വ്യാഴാഴ്ച്ച കുവൈറ്റിൽ എത്തിയത്. എന്നാൽ ഗ്രീൻ റൂമിൽ ഡാൻസ് വേഷം ധരിച്ചുകൊണ്ടിരിക്കവേയാണ്‌ മൊബൈലിൽ ഭീഷണി സന്ദേശം എത്തുന്നത്.റീമ നൃത്തം ചെയ്താൽ പരിപാടി തകർക്കുമെന്നും സംഘാടകരേ വേട്ടയാടുമെന്നും കാട്ടി ഭീഷണി സന്ദേശം സഘാടകർക്കും ലഭിച്ചിരുന്നു.

നടിയുടെയും കുടുംബത്തിന്റെയും ജീവൻ അപായപ്പെടുത്തുന്ന ഭീഷണി സന്ദേശത്തിന്‌ പിന്നിൽ എൻ.ബി.ടി.സി ഗ്രൂപ്പ് മായി ബന്ധമുള്ള ചിലർ ആണെന്ന് പരക്കെ സംസാരമുണ്ട്. ഇസ്ളാമിക ഭീകരരുടെ പേരിൽ നടിക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു എന്നാണ്‌ പുറത്തറിയുന്നത്. പ്രമുഖ വിദേശ വ്യവസായി കെ.ജി എബ്രഹാമിന്റെ എൻ.ബി.ടി.സി ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനുള്ളിൽ തന്നെ തമ്മിലടി ഉണ്ടായിരുന്നു. മാത്രമല്ല ഒരു വിഭാഗം അകത്തുള്ള ആളുകൾ പരിപാടിയിൽ വേണ്ടത്ര പ്രാധാന്യം കിട്ടാത്തതിനാൽ വൻ പ്രതിഷേധത്തിലായിരുന്നു. ഇവർ നടിയേ ഭീഷണിപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.നടി ഭീഷണി സന്ദേശത്തെതുടർന്ന് നൃത്തം ചെയ്തില്ല. റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉൾപ്പെടുത്തിയിരുന്നു. മേക്കപ്പിട്ട് ഗ്രീൻ റൂമിൽ ഇരിക്കുമ്പോൾ ഒരു മെസ്സേജ് ഫോണിലേക്കെത്തി, ഇതേത്തുടർന്ന് റിമ സംഘാടകരുമായി സംസാരിച്ച് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വസ്ത്രം മാറി റിമ സദസ്സിലേക്ക് എത്തി.മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അടുത്ത് ഇരിപ്പടം പിടിക്കുകയായിരുന്നു. ഏതെങ്കിലും സംഘടനയുടെ സന്ദേശമാണോയെന്ന് സംഘാടകരും റിമയും ഇതുവരെ തുറന്ന് പറയാൻ തയ്യാറായിട്ടില്ല.

എന്നാൽ എൻ.ബി.ടി.സി ഗ്രൂപ്പുമായി വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എൻ.ബി.ടി.സി ഗ്രൂപ് പറയുന്നത് സത്യമെങ്കിൽ റീമക്ക് ലഭിച്ചത് ശരിക്കുള്ള ഇസ്ളാമിക് തീവൃവാദികളുടെ ഭീഷണിയാണോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.അതേസമയം നടി അസ്വസ്ഥതയിലായിരുന്നു എന്നാണ് കാഴ്ചക്കാരായെത്തിയവരുടെ നിരീക്ഷണം.
റിമയുടെ ചിത്രം പതിച്ച നൂറുകണക്കിന് കാർഡുകളും ഏതാനം ബോർഡുകളും ഉപയോഗിച്ചെങ്കിലും നടിയുടെ പരിപാടി ഭീഷണിയെതുടർന്ന സംഘാടകർ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം നടിയുടെ നൃത്തം നടത്തരുതെന്നും, നടത്തിയാൽ അലങ്കോലപ്പെടുമെന്നും നേരത്തെ സംഘാടകർക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സന്ദേശവുമായി ബന്ധപ്പെട്ട് ഇതുവരെ നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ അടുത്ത സുഹൃത്തുക്കളേയും സംഘാടകരേയും സന്ദേശം കാണിച്ചിരുന്നു.