11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹമോചിതയാകുന്നു എന്ന വാര്‍ത്ത പുറത്തെത്തിയപ്പോള്‍ മുതല്‍ റിമി ടോമിയുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കോടതി വിവാഹമോചനം അനുവദിച്ചിട്ടും റിമി ഒരക്ഷരം മിണ്ടിയിരുന്നില്ല. വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ റിമി ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്. ഒന്ന് നടി കവിയൂര്‍ പൊന്നമ്മക്കൊപ്പം നില്‍ക്കുന്നതും മറ്റേത് ഇക്കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത തന്റെ തന്നെ ഒരു ചിത്രവുമായിരുന്നു.
Loading...
റോയ്സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, ദിലീപ് നായകനായ മീശ മാധവനിലെ ‘ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍’ എന്ന ഗാനത്തോടെയാണ് പ്രശസ്തയാകുന്നത്.