ഗായിക റിമിടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തി വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നായിരുന്നു വിവരം.ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ പ്രതികരണവുമായി റിമി വന്നിരിക്കുകയാണ്.
കുറച്ച് ദിവസങ്ങളിലായി തനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നു. കല്യാണം ആയോ റിമി എന്നാണ് എല്ലാരും ചോദിക്കുന്നത്. എല്ലാവര്ക്കും വിവാഹ കാര്യമാണ് അറിയേണ്ടത്. തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ വ്യാജമാണ്. റിമി വിവാഹിതയാകാന്‍ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
അതെല്ലാം വ്യാജമാണ്. എന്നില്‍ നിന്നും യാതൊരു പ്രതികരണവും കിട്ടാതെ അവര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമെന്നും റിമി പ്രതികരിച്ചു.ഇത്തരം കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് റിമി പറയുന്നത്.
ഇപ്പോള്‍ ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെയെന്നും താരം പറയുന്നു. സിനിമാരംഗത്തെ പ്രമുഖനായ വ്യക്തിയാണു വരന് എന്നായിരുന്നു റിമിയുടെ വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. റിമിയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ആദ്യ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു.