വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ; റിമി ടോമി

ഗായികയായും അവതാരകയായും ശ്രദ്ധനേടുന്ന താരമാണ റിമി ടോമി. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തപെടുന്നത്. ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബല്‍റാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികാ കഥാപാത്രത്തെയും റിമി അവതരിപ്പിച്ചു.

പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്ന് ഗായികയും നടിയുമായ റിമി ടോമി. നടി ജൂഹി റുസ്തഗിയും ഭാവി വരന്‍ ഡോ. രോഹിതും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്. ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാന്‍ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും,? വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്. റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്‍ രണ്ടാമതും വിവാഹിതനാകാന്‍ പോകുകയാണ്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോണിയ ആണ് വധു. നാളെ തൃശൂരില്‍വച്ചാണ് ചടങ്ങ്

Loading...

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവതാരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്സും പിരിയുകയും ചെയ്തു

റോയ്സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം. എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്ബത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.