നിറ കണ്ണുകളോടെ പാട്ടുപാടി റിമി ടോമി; ചേച്ചി എവിടെയാണെന്ന് അന്വേഷിച്ച് നാത്തൂന്‍ മുക്ത, പാട്ടേറ്റെടുത്ത് സോഷ്യല്‍ മീഡിയ

മീശമാധാവിനെ ചിങ്ങമാസം എന്ന ഗാനം പാടി പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആള്‍ ആണ് റിമി ടോമി, സ്റ്റേജ് ഷോയില്‍ കൂടി എത്തിയ റിമി ടോമി, നിരവധി സിനിമകള്‍ക്ക് വേണ്ടി പാടുന്നതിന് ഒപ്പം റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ ഷോകളിലും നിറ സാന്നിദ്ധ്യമാണ്. യാത്രയും ആഘോഷങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന റിമി ഇതെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെക്കാറും ഉണ്ട്.

‘കഭി കഭി മേരെ ദില്‍ മേം… എന്ന പാട്ടിന്റെ വീഡിയോ ആണ് ഇന്‍സ്‌റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുറ്റും കല്‍ത്തൂണുകള്‍ കാണാം. നെറ്റിയില്‍ ചന്ദനവും കളഭവും ചേര്‍ന്ന കുറി ഇട്ടിട്ടുണ്ട് റിമി. റിമിയുടെ യാത്രാ ചിത്രങ്ങളാണ് അടുത്തിടെയായി കൂടുതലും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. എന്നാല്‍ വീഡിയോ കണ്ട ഉടന്‍ എവിടെയാ ചേച്ചി എന്ന് സഹോദര ഭാര്യ മുക്ത ചോദിക്കുന്നുണ്ട്. റിമിയുടെ പോസ്റ്റുകളുടെ സ്ഥിരം കമന്റുകാരിയാണ് മുക്ത.

Loading...

വളരെ സൗഹാര്‍ദപരമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയാണ് റിമി ടോമിയുടേത്. ഒന്നും ഒന്നും മൂന്ന് എന്ന മഴവില്‍ മനോരമയിലെ ഷോ ആണ് ഇതില്‍ ഏറ്റവും ഹിറ്റായിട്ടുള്ളത്. ഇതിനിടയില്‍ ആണ് താരത്തിന്റെ വിവാഹ മോചന വാര്‍ത്ത എത്തിയത്, തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഇരുവരും വേര്‍പിരിയല്‍ നടത്തുകയും ചെയിതു. എന്നാല്‍ വിവാഹ വേര്‍പിരിയല്‍ നടന്നതോടെ താന്‍ ഒതുങ്ങി കൂടി നിന്ന പതിനൊന്ന് വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ സ്വാതന്ത്ര്യം ലഭിച്ച റിമി സഹോദരന് ഒപ്പവും കുടുംബത്തിന് ഒപ്പവും ഒട്ടേറെ യാത്രകളും നടത്തിയിരുന്നു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on Aug 23, 2019 at 5:39am PDT