20 വര്‍ഷം മുന്‍പ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെണ്‍കുട്ടി

ഗായികയും നടിയും അവതാരകയുമായ റിമി ടോമി പങ്കുവച്ച ഒരു പത്ര കട്ടിംഗിലെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. ഒരുകാലത്ത് കാമ്ബസുകളുടെയും കോളേജ് പിള്ളേരുടെയും ഹരമായിരുന്ന ചോക്ളേറ്റ് നായകന്‍ കുഞ്ചാക്കോബോബനെ കാത്ത് നില്‍ക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളാണ് ചിത്രത്തില്‍. ആരാധനയോടെ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരാള്‍ റിമി ടോമിയാണ്.

“20 വര്‍ഷം മുന്‍പുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആള്‍ക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമില്‍ ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍. ഈ ഫോട്ടോ അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോണ്‍സ് കോളേജില്‍ ഒന്നൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍. ഇന്നലെ ചാക്കോച്ചന്‍ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച്‌ തന്നതും,” റിമി ടോമി പറയുന്നു

Loading...

അമ്പലങ്ങളിലും പള്ളികളിലുമുള്ള പ്രാർത്ഥന മുടങ്ങിയ വിഷമത്തിലാണ് വിശ്വാസികളായ പലരും. തത്ക്കാലം വീട്ടിൽ തന്നെ പ്രാർത്ഥന നടത്താനാണ് ഇവരോട് പുരോഹിതർക്കും നേതാക്കന്മാർക്കും പറയാനുള്ളത്. വിവാഹ ചടങ്ങുകൾ പോലും വധൂവരന്മാരുടെ അച്ഛനമ്മമാരോ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ മാത്രം ഉൾപ്പെടുന്ന ചടങ്ങായി മാറി.

കോവിഡ് വ്യാപനം തടയാനും, ജനം കൂട്ടംകൂടി നിൽക്കുന്നത് തടയാനുമായി ശ്രമിക്കുന്ന വഴികളിൽ ഒന്നാണ് ഇതും. ക്രൈസ്തവർക്കാകട്ടെ, കേവലം രണ്ടാഴ്ച കഴിഞ്ഞാൽ ഈസ്റ്റർ ഇങ്ങെത്തി.ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ നീളുന്നത് കാരണം പള്ളിയിലുള്ള ഒത്തുചേരലും പ്രാർത്ഥനയും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്നാൽ ഞായറാഴ്ച കുർബാന വേണ്ടെന്ന് വയ്ക്കാൻ ചിലർക്കെങ്കിലും ഒത്തില്ലെന്നു വരും. പക്ഷെ വിശ്വാസിയായ ഗായിക റിമി ടോമി അതിന് വഴി പറഞ്ഞ് തരുന്നുണ്ട്. വീട്ടിൽ ഇരുന്ന് തന്നെ കുർബാന കൂടുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നു റിമി. പലർക്കും മാതൃകയാക്കാൻ വിധമാണ് റിമി ഇത് ഇൻസ്റ്റാഗ്രാം വഴി പങ്കിടുന്നതും. മൊബൈൽ ഫോണും ഇന്റർനെറ്റും ഉറപ്പുവരുത്തുക.