Entertainment

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

ഏത് വേദിയിലായാലും തന്റെ മികവ് കൊണ്ട് പ്രത്യേക ഓളം സൃഷ്ടിക്കാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റാണ് റിമി ടോമി. കലാപ്രേമികളില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ റിമി ടോമിക്ക് പ്രത്യേക കഴിവ്തന്നെയുണ്ട്. വേദിയിലെ അതേ ഊര്‍ജ്ജം തന്നെയാണ് റിമി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നത്. ഏതാനും നാള്‍ക്കുമുമ്പ് വിവാഹംമോചനം നേടിയ റിമി ടോമിയുടെ ഇപ്പോഴത്തെ ജീവിതമാണ് അതിന് ഉദാഹരണം.

വിവാഹ വേര്‍പാടില്‍ തളര്‍ന്നിരിക്കാതെ യാത്രകള്‍ ചെയ്ത് സന്തോഷിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഗായികതന്നെയാണ്. സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.

റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.പതിനൊന്നു വര്‍ഷം നീണ്ട ദാമ്പത്യമാണ് റിമി ടോമിയും റോയ്‌സും അവസാനിപ്പിച്ചത്.

ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായിമാറിയ റിമി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

പിന്നിട് ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികയായി അഭിനയിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on Jun 16, 2019 at 5:33am PDT

Related posts

പൃഥ്വിരാജിനെ മൊയ്തീനാക്കാന്‍ തീരുമാനിച്ചത് എങ്ങനെയാണ്?

subeditor

സംഘമിത്രയില്‍ നിന്നും ശ്രുതി ഹസനെ പുറത്താക്കിയതിന് പിന്നിലെ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്

ബിഗ് ബജറ്റ് “കർണ്ണൻ” മലയാള ചിത്രത്തിന്റെ പ്രഖ്യാപനം ദുബൈയിൽ നടന്നു.

subeditor

പ്രേമം സിനിമ ചോർന്നത്. തിങ്കളാഴ്ച്ച നിർമ്മിതാവിനേയും സംവിധായകനേയും ചോദ്യം ചെയ്യും.

subeditor

യുവനടൻ പ്രശാന്ത് ബാല മരിച്ചു. യുവതിയുടെ ഫ്ലാറ്റിൽനിന്നും ഓടിയപ്പോൾ താഴേക്ക് വീണു.

subeditor

ശല്യപ്പെടുത്തരുത്..അവര്‍ കുഞ്ഞു വരുന്നതിന്റെ തിരക്കിലാണ് ; കാവ്യ ഗര്‍ഭിണി..?

ഗോൺസാലോ ഹിഗ്വെയ്ൻ ജുവന്റസിലേക്ക്

subeditor

ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ ശ്രമം?; പിന്നില്‍ മലയാള സിനിമയിലെ ഹാസ്യ നടന്‍?

ഒടുവില്‍ തീരുമാനമായി ; ദിലീപ് ഇല്ലാതെ രാമലീല തിയറ്ററുകളിലെത്തും

പല ലുക്കിലും കണ്ടിട്ടുണ്ടെങ്കിലും നിവിന്‍ പോളിയെ ഇങ്ങനെ കണ്ടിട്ടുണ്ടാകില്ല പ്രേക്ഷകര്‍

നായകന്‍ ഞാനാണെങ്കില്‍ അഭിനയിക്കില്ലെന്ന് ഭാമ പറഞ്ഞിട്ടില്ല ; സണ്ണിവെയ്ന്‍ പ്രതികരിക്കുന്നു

വില്ലന്‍ തുടങ്ങി; ലാലേട്ടന്റെ എന്‍ട്രി വന്നപ്പോള്‍ ആവേശം നിയന്ത്രിക്കാനായില്ല ;ആളുകള്‍ പൂക്കള്‍ വാരി വിതറി ;ആവേശത്തോടെ മൊബൈലില്‍ പകര്‍ത്തി ;പിന്നെ പോലീസ് വന്നു പൊക്കി